CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 41 Minutes 55 Seconds Ago
Breaking Now

അന്‍പതു ലൈവ് ദിനങ്ങള്‍, എഴുപത്തി അഞ്ചു ലൈവ് പരിപാടികള്‍ നൂറിലധികം കലാകാരന്മാര്‍ ; ചരിത്രം സൃഷ്ടിച്ച് We shall over come ; ഇന്ന് പ്രശസ്ത ഗായകന്‍ രാജേഷ് വിജയും കുടുംബവും ലൈവില്‍ പെര്‍ഫോമന്‍സുമായി എത്തുന്നു

വൈകുന്നേരം അഞ്ചുമണിക്ക് രാജേഷ് വിജയ് യും കുടുംബവും ഒരുക്കുന്ന മ്യൂസിക്കല്‍ ലൈവിനായി കാത്തിരിക്കുക ......

കലാഭവന്‍ ലണ്ടന്‍ ആരംഭിച്ച WE SHALL OVERCOME എന്ന ഫേസ്ബുക് ലൈവ് പരിപാടി ചരിത്രം സൃഷ്ടിച്ചുകൊണ്ട് അന്‍പതാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രിയ പ്രേക്ഷകര്‍ നല്‍കിവരുന്ന സഹകരണം പരിപാടിയുടെ വന്‍ വിജയത്തിന് കാരണമായിരിക്കുകയാണ്.

ഇന്ന് മെയ് 20 ബുധനാഴ്ച അന്‍പതാം ദിവസത്തെ ലൈവ് അവതരിപ്പിക്കുന്നത് പ്രശസ്ത മലയാള തമിഴ് ഹിന്ദി പിന്നണി ഗായകനും കമ്പോസറുമായ രാജേഷ് വിജയ് ആണ്, സ്വപ്നക്കൂട് എന്ന മലയാള സൂപ്പര്ഹിറ്റ് സിനിമയിലെ 'കറുപ്പിനഴക് ' എന്ന ഗാനം ആലപിച്ചിരിക്കുന്നത് രാജേഷ് വിജയ് യാണ്.വിവിധ ഭക്ഷകളിലായി ഇരുപതിലധികം സിനിമകളില്‍ രാജേഷ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള രാജേഷ് വിജയ് ലോകത്തെമ്പാടുമായി രണ്ടായിരത്തിലധികം സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

രണ്ടു തവണ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയ രാജേഷ് വിജയ് തിരുവനന്തുപുരം സ്വദേശിയും ചെന്നൈയില്‍ സ്ഥിരതാമസവുമാണ്.

രാജേഷ് വിജയ് യോടൊപ്പം ഗായികയായ ഭാര്യ പ്രീയ രാജേഷും, പാശ്ചാത്യ സംഗീതത്തില്‍ പ്രാവീണ്യം നേടിയ മകള്‍ ചന്ദന രാജേഷും ഒപ്പം ചേരുന്നു.യുകെ സമയം വൈകുന്നേരം അഞ്ചുമണിക്ക് രാജേഷ് വിജയ് യും കുടുംബവും ഒരുക്കുന്ന മ്യൂസിക്കല്‍ ലൈവിനായി കാത്തിരിക്കുക ......

https://www.facebook.com/We-Shall-Overcome-100390318290703/




കൂടുതല്‍വാര്‍ത്തകള്‍.