CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 21 Minutes 20 Seconds Ago
Breaking Now

WE SHALL OVERCOME സണ്‍ഡേ സ്‌പെഷ്യല്‍ ലൈവില്‍ രാഹുല്‍ സത്യനാഥ് എത്തുന്നു ; മനോഹരമായ ഗാനങ്ങള്‍ ആസ്വദിക്കാം

ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ഷോ യിലൂടെ മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് പ്രവേശിച്ച രാഹുല്‍ സത്യനാഥിന്റെ ഗാനങ്ങൾ ആസ്വദിക്കാം

യുകെ മലയാളികള്‍ക്ക് പ്രിയങ്കരമായി മാറുകയാണ് കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന WE SHALL OVERCOME , ലോക്ക് ഡൗണ്‍ കാലത്തെ ആശങ്കയും വിരസതയും ഒഴിവാക്കാന്‍ തുടങ്ങിയ ഫേസ്ബുക്ക് ലൈവ് പ്രോഗ്രാം ഇപ്പോള്‍ ഏവരുടെയും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു.

WE SHALL OVERCOME സണ്‍ഡേ സ്‌പെഷ്യല്‍ ലൈവില്‍ വരുന്നത് ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ഷോ യിലൂടെ മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് പ്രവേശിച്ച രാഹുല്‍ സത്യനാഥ് ആണ്. ഇന്ന് യുകെ സമയം ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് മ്യൂസിക്കല്‍ ലൈവുമായി രാഹുല്‍ നമ്മോടൊപ്പം ഉണ്ടാകും.. ഏവരും ആസ്വദിക്കുക.

 




കൂടുതല്‍വാര്‍ത്തകള്‍.