CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 1 Minutes 26 Seconds Ago
Breaking Now

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,51,767 ആയി; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 6385 പേര്‍ക്ക്

രാജ്യത്ത് രോഗമുക്തി നിരക്ക് 42.4% ഉം മരണനിരക്ക് 2.86% ആണ്.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,51,767 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 170 പേര്‍ മരിക്കുകയും 6385 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 64426 പേര്‍ രോഗം മുക്തരായി. ഇതു വരെ 4337 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതു വരെ 32.42 ലക്ഷം കോവിഡ് പരിശോധനകള്‍ നടത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് രോഗമുക്തി നിരക്ക് 42.4% ഉം മരണനിരക്ക് 2.86% ആണ്.135 സര്‍ക്കാര്‍ ലാബുകളും 189 സ്വകാര്യ ലാബുകളും കോവിഡ് പരിശോധന നടത്തുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയില്‍ പുതിയതായി 105 കോവിഡ് മരണവും 2190 കേസുകളും സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 56948 ആയി.സംസ്ഥാത്ത് 75 പൊലീസുദ്യോസ്ഥര്‍ക്ക് കൂടി കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ആകെ കോവിഡ് മരണം 1897 ആണ്. 17918 പേര്‍ക്ക് അസുഖം ഭേദമായി ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 792 കോവിഡ് പോസീറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികകളുടെ എണ്ണം15257 ആയി മരണ സഖ്യ 303 ആണ്.

 

ഗുജറാത്തില്‍ 23 മരണവും 376 പുതിയ കോവിഡ് കേസും കൂടി സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 15,205 ഉം മരണം 938 ആയി.രാജസ്ഥാനില്‍ രണ്ട് മരണവും 109 കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. യു.പിയില്‍ 277 ഉം ബംഗാളില്‍ 183 അസുഖ ബാധിതരെ കൂടി കണ്ടെത്തി കശ്മീരില്‍ 162 ഒഡീഷയില്‍ 76 ഉം അസമില്‍ 60 ഉം കോവിഡ് കേസുകള്‍ പുതിയതായി സ്ഥിരീകരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.