CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 40 Seconds Ago
Breaking Now

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പ്രമുഖ വചന പ്രഘോഷകര്‍ ഒരുമിക്കുന്ന പന്തക്കുസ്ത ഒരുക്ക ഇംഗ്ലീഷ് ധ്യാനം ' ഹോളി ഫയര്‍ ' ഓണ്‍ലൈനില്‍ തുടരുന്നു.സമാപനം 30ന്

ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ലോകജനതയെ  നിത്യ രക്ഷകനായ യേശുവില്‍ ഐക്യപ്പെടുത്തി, പരിശുദ്ധാത്മാവിന്റെ ഫലങ്ങളും ദാനങ്ങളും സ്വീകരിച്ച് പുതിയൊരു പന്തക്കുസ്താനുഭവത്തിലേക്കു നയിക്കുകയെന്ന ലക്ഷ്യവുമായി    അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ  നേതൃത്വത്തില്‍ 21 മുതല്‍ നടന്നുവരുന്ന , പ്രമുഖ വചന പ്രഘോഷകരും ശുശ്രൂഷകരും നയിക്കുന്ന  'ഹോളി ഫയര്‍' ഇംഗ്‌ളീഷ് ഓണ്‍ലൈന്‍ ധ്യാന ശുശ്രൂഷ  30 ന് സമാപിക്കും.

 അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ  പ്രശസ്ത വചന പ്രഘോഷകരായ  ബ്രദര്‍ ജോസ് കുര്യാക്കോസ് , സെബാസ്റ്റ്യന്‍ സെയില്‍സ് തുടങ്ങിയവര്‍ നയിക്കുന്ന ഇംഗ്‌ളീഷ് ശുശ്രൂഷ 

 AFCM GLOBAL MEDIA എന്ന യൂട്യൂബ് പേജിലും, ഫേസ് ബുക്ക് പേജിലും  ലൈവ് ആയി കാണാവുന്നതാണ്.

 യുകെ സമയം വൈകിട്ട് 7 മുതല്‍ രാത്രി 9 വരെയാണ് ധ്യാനം .

രോഗ പീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട്  അത്ഭുത അടയാളങ്ങളും , രോഗശാന്തിയും ജീവിത നവീകരണവും വഴിയായി പുതിയ പന്തക്കുസ്ഥാനുഭവം സാധ്യമാക്കുന്ന ,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന  ശുശ്രൂഷയിലേക്ക് അഭിഷേകാഗ്‌നി കാത്തലിക്  മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

    WWW.AFCMUK.ORG

 




കൂടുതല്‍വാര്‍ത്തകള്‍.