CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 52 Minutes 19 Seconds Ago
Breaking Now

150 ആളുകള്‍ ഒന്നിച്ച് നിന്നാല്‍ മാത്രമെ സിനിമയുണ്ടാക്കാന്‍ പറ്റു എന്ന് ആരാണ് പറഞ്ഞത്, നമ്മള്‍ കാലത്തോട് പൊരുത്തപ്പെടണം ; ഹരീഷ് പേരടി

കൊറോണക്കാലത്ത് സിനിമാ പ്രവര്‍ത്തനങ്ങള്‍  എങ്ങനെ തുടങ്ങണം എന്ന ആശങ്കയിലാണ് ചലച്ചിത്ര ലോകം. എന്നാല്‍ ഇനി കാലത്തോട് പൊരുത്തപ്പെടാന്‍ മാത്രമേ സാധ്യമാകൂ എന്ന് നടന്‍ ഹരീഷ് പേരടി പറയുന്നു.

സിനിമയ്ക്കായി നമ്മള്‍  പുതിയ വഴികള്‍ അന്വേഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും അദ്ദേഹം തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

150 ആളുകള്‍ ഒന്നിച്ച് നിന്നാല്‍ മാത്രമെ സിനിമയുണ്ടാക്കാന്‍ പറ്റു എന്ന് ആരാണ് പറഞ്ഞത്..ഈ 150 നെ 15 പേരുള്ള പത്ത് സംഘങ്ങളാക്കി പിരിച്ച് ..ഒരോ സംഘത്തിനും ഷൂട്ട് ചെയ്യേണ്ട തിരക്കഥയെ പുനര്‍നിര്‍മ്മിച്ച് 15 സഹ സംവിധായകരെ പ്രധാന സംവിധായകന്‍ ആധുനിക സാങ്കേതിക സംവിധാനത്തിലൂടെ നിയന്ത്രിക്കുകയും എഡിറ്റിംഗ് റൂമില്‍ വെച്ച് അത് പൂര്‍ണ്ണ രൂപം പ്രാപിക്കുകയും ചെയ്യും…മാറിയ കാലത്തിനോട് പൊരുത്തപ്പെട്ട് നമ്മള്‍ പുതിയ വഴികള്‍ അന്വേഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…സിനിമയുമായി ബന്ധപ്പെട്ട ജീവിക്കുന്ന ആയിരങ്ങള്‍ക്ക് എത്രകാലം ശുന്യതയില്‍ നിന്ന് പണം സ്വരൂപിക്കാന്‍ പറ്റും…റീലിസിങ്ങിന് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ തയ്യാറാണ് ..അതുമല്ലങ്കില്‍ സിനിമയിലെ നിലവിലുള്ള സംഘടനകള്‍ ഒന്നിച്ച് നിന്നാല്‍ നമുക്കുതന്നെ ഒരു ഓണ്‍ലൈന്‍ മാധ്യമം സൃഷ്ടിച്ചെടുക്കാവുന്നതാണ്..ഒത്തു പിടിച്ചാല്‍ മലയും പോരും ഐലസാ…

 




കൂടുതല്‍വാര്‍ത്തകള്‍.