CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 10 Minutes 7 Seconds Ago
Breaking Now

ഫ്‌ലോയ്ഡിന്റെ കൊലപാതകത്തില്‍ അമേരിക്കയില്‍ പ്രതിഷേധം; ആയിരങ്ങള്‍ തെരുവില്‍ ; പ്രതിഷേധക്കാര്‍ക്കു നേരെ നടത്തിയ വെടിവെപ്പില്‍ ഒരു മരണം

പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള തന്റെ നിലപാട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മയപ്പെടുത്തി.

അമേരിക്കയില്‍ പൊലീസ് മര്‍ദനത്തില്‍ ആഫ്രോ അമേരിക്കന്‍ വംശജന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തിയാര്‍ജിക്കുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ അജ്ഞാത സംഘം നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള തന്റെ നിലപാട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മയപ്പെടുത്തി.

കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയ്ഡ് കൊല്ലപ്പെട്ടതിന് ശേഷം ആരംഭിച്ച പ്രതിഷേധം ശക്തമായി തുടരുകയാണ്. പലയിടങ്ങളിലും സായുധ പൊലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടി. നിരവധിയാളുകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രക്ഷോഭം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ മിനസോട്ടയില്‍ പൂര്‍ണമായും നാഷണല്‍ ഗാര്‍ഡ്‌സിനെ ഗവര്‍ണര്‍ രംഗത്തിറക്കി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് നാഷണല്‍ ഗാര്‍ഡ്‌സിനെ പൂര്‍ണമായും ഇറക്കുന്നത്. ജോര്‍ജിയ സംസ്ഥാനത്ത് ഗവര്‍ണര്‍ അടിയന്താരവസ്ഥ പ്രഖ്യാപിച്ചു.

ഡെട്രോയിറ്റില്‍ നടന്ന പ്രതിഷേധത്തിനിടെ കാറില്‍ എത്തിയ അജ്ഞാത സംഘമാണ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ 19 വസ്സുകാരന്‍ മരിച്ചു.

ജോര്‍ജ് ഫ്‌ലോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിപ്പിടിച്ച പൊലീസുകാരന്‍ ഡെറക് ഷെവാനു മേല്‍ കൊലപാതക കുറ്റം ചുമത്തി. കൊള്ള തുടങ്ങുമ്പോള്‍ വെടിവെയ്പ്പും തുടങ്ങും എന്ന വിവാദ നിലപാടില്‍ നിന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വലിഞ്ഞു. കറുത്ത വര്‍ഗക്കാര്‍ക്കെതിരായ അക്രമം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് തനിക്ക് മനസ്സിലായി, അവരുടെ വേദന തിരിച്ചറിയുന്നുവെന്നും ട്രംപ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.