CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 40 Minutes 12 Seconds Ago
Breaking Now

പൊയ്ക്കാലുകളില്‍ 10 കിലോമീറ്റര്‍; 5 വയസ്സുകാരന്‍ സ്വരൂപിച്ചത് 1 മില്ല്യണ്‍ പൗണ്ട്; മാതാപിതാക്കളുടെ പീഡനമേറ്റ് കാലുകള്‍ നഷ്ടമായ കുഞ്ഞിന്റെ വക തന്റെ ജീവന്‍ രക്ഷിച്ച ആശുപത്രിക്കുള്ള സമ്മാനം!

ഒരു മാസം മുന്‍പ് ഒരു ചുവട് പോലും വെയ്ക്കാന്‍ കഴിയാതിരുന്ന ടോണി ഇപ്പോള്‍ നൂറുകണക്കിന് മീറ്റര്‍ ദിവസേന നടക്കും

തന്റെ ജീവന്‍ രക്ഷിച്ച ലണ്ടന്‍ ആശുപത്രിക്കായി 1 മില്ല്യണ്‍ പൗണ്ടിലേറെ സ്വരൂപിച്ച് അഞ്ച് വയസ്സുകാരന്‍ ടോണി ഹഡ്‌ഗെല്‍. തന്റെ പുതിയ പൊയ്ക്കാലുകളില്‍ 10 കിലോമീറ്റര്‍ നടന്നാണ് ടോണി ഈ വമ്പന്‍ സംഭാവന നേടിയത്. ക്യാപ്റ്റന്‍ ടോമിന്റെ റെക്കോര്‍ഡ് തകര്‍ത്ത ചലഞ്ചില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു ഈ കുരുന്നിന്റെ പരിശ്രമം. 

കുഞ്ഞായിരിക്കുമ്പോള്‍ യഥാര്‍ത്ഥ രക്ഷിതാക്കളുടെ പീഡനങ്ങള്‍ക്ക് ഇരയായതോടെയാണ് ടോണിയുടെ ഇരുകാലുകളും മുറിച്ച് നീക്കേണ്ടി വന്നത്. ഫെബ്രുവരിയിലാണ് കുഞ്ഞിന് പുതിയ കാലുകള്‍ ലഭിച്ചതെന്ന് ദത്തെടുത്ത അമ്മ പൗള ഹഡ്‌ഗെല്‍ പറഞ്ഞു. ഒരു മാസം മുന്‍പ് ഒരു ചുവട് പോലും വെയ്ക്കാന്‍ കഴിയാതിരുന്ന ടോണി ഇപ്പോള്‍ നൂറുകണക്കിന് മീറ്റര്‍ ദിവസേന നടക്കും. 

വെല്ലുവിളി രസകരമായിരുന്നുവെന്നാണ് ടോണിയുടെ വാക്കുകള്‍. ആദ്യം ബുദ്ധിമുട്ടായിരുന്നുവെങ്കിലും ദിവസേന കാര്യങ്ങള്‍ മെച്ചപ്പെട്ട് വന്നു. 10 കിലോമീറ്റര്‍ ദൂരമെന്ന ലക്ഷ്യം ജൂണില്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പൂര്‍ത്തിയാക്കി. നാല് മാസം പ്രായമുള്ളപ്പോള്‍ ഈവ്‌ലിന ലണ്ടന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയിലിരിക്കവെയാണ് ടോണിയെ ഹഡ്‌ഗെല്‍ ആദ്യമായി കാണുന്നത്. 

രക്ഷപ്പെടാന്‍ യാതൊരു സാധ്യതയുമില്ലെന്ന് കരുതി ഇരിക്കുമ്പോഴാണ് ടോണിയെ ഹഡ്‌ഗെല്‍ തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയത്. 2016ല്‍ കുഞ്ഞിനെ ഭര്‍ത്താവിനൊപ്പം ചേര്‍ത്ത് ദത്തെടുത്തു. പല തവണ ഓപ്പറേഷനുകളും പ്രശ്‌നങ്ങളും മറികടക്കാന്‍ ടോണിയെ സഹായിച്ചത് അവന്റെ നിശ്ചയദാര്‍ഢ്യവും, കുടുംബത്തിന്റെ പിന്തുണയുമാണെന്ന് കണ്‍സള്‍ട്ടന്റ് മൈക്കിള്‍ കോക്കിനാകിസ് പറയുന്നു. 500 പൗണ്ടിന് വേണ്ടി നടന്ന് തുടങ്ങിയ ടോണി 1 മില്ല്യണ്‍ പൗണ്ടാണ് സ്വരൂപിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.