CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 34 Minutes 52 Seconds Ago
Breaking Now

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി 21 ലക്ഷം കവിഞ്ഞു ; 5,51,000 ല്‍ അധികം പേര്‍ മരണമടഞ്ഞു

അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു.

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി 21 ലക്ഷത്തി നാല്‍പ്പതിനായിരം കവിഞ്ഞു. 5,51,000 ല്‍ അധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. എഴുപത് ലക്ഷത്തി പതിനേഴായിരം പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാന്‍ സാധിച്ചത്. ബ്രസീലില്‍ 41,000ല്‍ അധികം പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബ്രസീലില്‍ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം പതിനേഴ് ലക്ഷത്തി പതിനാറായിരം കടന്നു.

അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു. പുതുതായി അന്‍പത്തി മൂവായിരത്തിലേറെ പേര്‍ക്കാണ് യു.എസില്‍ കോവിഡ് സ്ഥിരീകരിച്ചത്. 800 ലേറെ പേര്‍ക്ക് ഇന്നലെ ജീവന്‍ നഷ്ടമായി. ഇതോടെ മരണസംഖ്യ ഒരു ലക്ഷത്തി മുപ്പത്തിയയ്യായിരമായി. ടെക്‌സസ്, ഫ്‌ലോറിഡ എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ രോഗികളുടെ എണ്ണം ഏറ്റവും കൂടുന്നത്.

ബ്രസീലില്‍ ഇന്നലെയും മരണം 1000 കടന്നു. 38 ആയിരത്തില്‍ അധികം പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ബ്രസീല്‍ കഴിഞ്ഞാല്‍ ഇന്നലെ ഏറ്റവുമധികം മരണം മെക്‌സിക്കോയിലാണ്. 782 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 32,796 ആയി. ഇന്നലെ ഒരു ദിവസം മാത്രം 6,995 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

അതേ സമയം കൊവിഡ് വായുവിലൂടെ പകരുമെന്ന ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന. 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞരുടെ കത്താണ് ആധാരം. ലോകാരോഗ്യ സംഘടന രോഗപ്രതിരോധനിയന്ത്രണവിഭാഗം മേധാവി ഡോ.ബെന്‍ഡേറ്റ അലഗ്രാന്‍സി ആണ് മാധ്യമങ്ങളോട് പഠനഫലം സ്ഥിരീകരിച്ചത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.