CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 38 Seconds Ago
Breaking Now

സ്‌നേഹ സംഗീത പെരുമഴ പെയ്യിച്ച് സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ അന്‍സല്‍ സൈജുവും സാം ആന്റണിയും ജോഷ്വാ ആഷ്‌ലിയും

കോവിഡ്  19 എന്ന മഹാമാരിക്കെതിരെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും 

ആദരവുമര്‍പ്പിക്കുന്ന യുക്മ സാംസ്‌കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ ഇന്നലെ പ്രേക്ഷകരെ ആനന്ദ സാഗരത്തിലാറാടിച്ച് സ്റ്റോക്കിലെ അന്‍സലും സാമും ജോഷ്വായും തീര്‍ത്തത് ലൈവ് ഷോയിലെ പുതിയൊരേട്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ജോസഫിലെ ' ഉയിരിന്‍ നാഥനേ' എന്ന ഗാനം ശ്രുതി മധുരമായി വയലിനില്‍ വായിച്ച് കൊണ്ട് അന്‍സല്‍ തുടക്കം കുറിച്ച ഷോ ഒരു മണിക്കൂറോളം നീണ്ട് നിന്നു. തുടര്‍ന്ന് ഷാരൂഖ് ഖാന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗെയിലെ 'തുജെ ദേഖാ തോ യെ ജാനാ സനം' എന്ന ഗാനം സാം അതി മനോഹരമായി ഗിറ്റാറില്‍ വായിച്ചപ്പോള്‍ അടുത്ത ഊഴം ജോഷ്വായുടേതായിരുന്നു. 

2019 ല്‍ പുറത്തിറങ്ങിയ മര്‍ജാവാന്‍ എന്ന ഹിന്ദി ചിത്രത്തിലെ 'തും ഹി ആനാ' എന്ന ഗാനം പിയാനോയില്‍ ശ്രവണ സുന്ദരമായി വായിച്ച് കൊണ്ടായിരുന്നു ജോഷ്വായുടെ ഷോയിലെ അരങ്ങേറ്റം. 

തുടര്‍ന്ന് മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച ത്രിമൂര്‍ത്തികള്‍

പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് ശുദ്ധ സംഗീതത്തിന്റെ അനിര്‍വചനീയ നിമിഷങ്ങളായിരുന്നു. ഷോ അവസാനിക്കുന്നതിന് മുന്‍പായി ലൈവില്‍ വന്ന മാതാപിതാക്കളായ സൈജു ജോസഫ്  ജയമോള്‍ സൈജു (അന്‍സല്‍), ആന്റോ ജോസ്  സിനി ആന്റോ (സാം), ആഷ്‌ലി കുര്യന്‍  ബെറ്റി കുരിയാക്കോസ്സ് (ജോഷ്വാ) എന്നിവര്‍ 

'LET'S BREAK IT TOGETHER' ലൈവ് ടാലന്റ് ഷോയുടെ സംഘാടകരായ യുക്മ, യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു. മാതാപിതാക്കളെ പ്രതിനിധീകരിച്ച് ലൈവില്‍ സംസാരിച്ച 

S M A സെക്രട്ടറി കൂടിയായ സിനി ആന്റോ കുട്ടികളുടെ സര്‍ഗ്ഗശേഷിയെ പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി യുക്മയും യുക്മ സാംസ്‌കാരിക വേദിയും നടത്തുന്ന എല്ലാ കാര്യങ്ങള്‍ക്കും നന്ദി പറഞ്ഞു. ഷോയില്‍ ആദ്യവസാനം കുട്ടികള്‍ക്ക് പ്രോത്സാഹനവുമായി ലൈവ് കണ്ട നൂറ് കണക്കിന് പ്രേക്ഷകര്‍ക്ക് സിനി ഹൃദയപൂര്‍വ്വം നന്ദി പ്രകാശിപ്പിച്ചു.പഠനത്തോടൊപ്പം സംഗീതത്തിലും, നൃത്തത്തിലും, കായിക മേഖലയിലും ഒരു പോലെ ശോഭിക്കുന്ന അന്‍സല്‍, സാം, ജോഷ്വാ എന്നീ കൌമാര പ്രതിഭകള്‍ക്ക് പ്രകാശ പൂര്‍ണ്ണമായ ഒരു ഭാവി ജീവിതം ആശംസിക്കുന്നു. യുക്മ, യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ എല്ലാവിധ ആശംസകളും നേരുന്നു..'LET'S BREAK IT TOGETHER' ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ നല്‍കി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.

'LET'S BREAK IT TOGETHER' ഷോയുടെ അടുത്ത ലൈവ് 11/07/2020 ശനിയാഴ്ച വൈകുന്നേരം 5 PM ന് ( ഇന്‍ഡ്യന്‍ സമയം രാത്രി 9:30) ആയിരിക്കും.

കോവിഡ്  19 രോഗബാധിതര്‍ക്കു വേണ്ടി സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി, വിശ്രമരഹിതരായി യു കെ യിലെ  എന്‍ എച്ച് എസ്    ഹോസ്പിറ്റലുകളിലും കെയര്‍ഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്. 

എട്ടു വയസ്സു മുതല്‍ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാര്‍ന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃതജ്ഞതയും അഭിവാദ്യവും അര്‍പ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളില്‍ കലാവിരുത് പ്രകടിപ്പിക്കുവാന്‍ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഹാസ്യാത്മകമായ പരിപാടികള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്നതും ആകര്‍ഷണങ്ങളുമായ മറ്റു കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

 

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്‌സ് ബാന്‍ഡ്  യു കെ യുടെ റെക്‌സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന എട്ടു മുതല്‍ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്‌സ്ആപ്പ് നമ്പറില്‍ അയച്ചു തരേണ്ടതാണ് . ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികള്‍ അവതരിപ്പിക്കേണ്ടവരെ മുന്‍കൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകര്‍ക്ക് ആദരവ് നല്‍കുന്നതിനായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സമ്പന്നരായ കുട്ടികള്‍ അവതരിപ്പിക്കുന്ന 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍ ' എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. 

യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്‌സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602), യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Sajish Tom

 

കുര്യന്‍ ജോര്‍ജ്ജ്

(യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍)

 




കൂടുതല്‍വാര്‍ത്തകള്‍.