Breaking Now

ബിലാത്തിയിലെ സുഹൃത്തുക്കള്‍ ആണിയിച്ചൊരുക്കിയ ആദ്യ മത്സരത്തിനു ശുഭപരിസമാപ്തി.

യു.കെയിലെ അങ്ങോളം ഇങ്ങോളം ഉളള ഒരു കൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്നു തുടക്കം കുറിച്ച ' ബിലാത്തിയിലെ കൂട്ടുകാര്‍ ' എന്ന മുഖപുസ്തക കൂട്ടായ്മ യു.കെയിലെ മലയാളികള്‍ക്കു വേണ്ടി നടത്തിയ അത്യന്തം വാശിയേറിയ Close Enough Contest 2020 മത്സരത്തിനു ശുഭപരിസമാപ്തി. 

ഏകദേശം നൂറോളം മങ്കകളും മങ്കന്‍മാരും പങ്കെടുത്ത മത്സരത്തിലെ  വിജയികളെ കണ്ടെത്തിയതു മലയാള സിനിമയിലെ പ്രശസ്ത സംവിധായകന്‍ ശ്രീ. ബോബന്‍ സാമുവേലും, മലയാളികളുടെ പ്രിയപ്പെട്ട നിത്യഹരിത നായകന്‍ ശ്രീ. ശങ്കര്‍ പണിക്കറും, ഒപ്പം ജോക്കര്‍, കുഞ്ഞിക്കൂനന്‍ തുടങ്ങിയ സിനിമകിളിലൂടെ മലയാളി മനസില്‍ ഇടം നേടിയ ശ്രീമതി. മന്യ നായിഡുവും ചേര്‍ന്നായിരുന്നു.

മത്സരത്തില്‍ ആദ്യ ഘട്ടത്തില്‍ ലഭിച്ച നൂറോളം നോമിനേഷനുകളില്‍ നിന്നു അഡ്മിന്‍ ആന്‍ഡ് മോഡറേറ്റര്‍സ് തിരഞ്ഞെടുത്ത ഇരുപതു മത്സരാര്‍ഥികളില്‍ നിന്നും പത്തു പേരെ തിരഞ്ഞെടുത്തതു ബിലാത്തിയിലെ കൂട്ടുകാര്‍ നല്‍കിയ ലൈക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു. ആ പത്തു പേരില്‍ നിന്നു വിജയികളെ തിരഞ്ഞെടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ് മലയാള സിനിമയിലെ പ്രമുഖര്‍ ആയ മൂന്നംഗ സെലിബ്രിറ്റി ജഡ്ജിംഗ് പാനല്‍ നിര്‍വഹിച്ചത്.

കടുത്ത മത്സരം നടന്ന പുരുഷ വിഭാഗത്തില്‍ ആഷ്‌ഫോര്‍ഡില്‍ നിന്നുള്ള സിജോ ജയിംസിനെ മറികടന്നു വിജയിയായതു കെന്റില്‍ നിന്നുള്ള ദീപു പണിക്കര്‍ അണ്. ദീപുവിനെ ഈ മത്സരത്തിലേക്ക് നോമിനേറ്റ് ചെയ്തതു സഹധര്‍മ്മിണി ആര്യ ആണ്.

വനിതാ വിഭാഗത്തില്‍ ബര്‍മിംഗ്ഹാമില്‍ നിന്നു മോനി ഷിജോയും, ഈസ്റ്റ് ബോണില്‍ നിന്നു ശ്രുതി വിജയനും ഒന്നാമതെത്തി സമ്മാനം പങ്കിട്ടു. ശ്രീമതി. മോനി ഷിജോയെ വാറിംഗ്റ്റണില്‍ നിന്നുള്ള ഷീജോ വറുഗീസ് നോമിനേറ്റ് ചെയ്തപ്പോള്‍, ശ്രീമതി. ശ്രുതി ജയനെ നോമിനേറ്റു ചെയ്തത് ഈസ്റ്റ്‌ബോണില്‍ നിന്നും ലിറ്റി സത്യന്‍ ആണ്

കഴിഞ്ഞ മൂന്ന് ആഴ്ച്ചയോളം സോഷ്യല്‍ മീഡിയയില്‍ ആവേശം വിതറിയ ക്ലോസ് ഇനഫ് മത്സരത്തിന്റെ ഫലപ്രഖ്യാപനം നടത്തിയതു മലയാളികളുടെ പ്രിയപ്പെട്ട ജനപ്രിയ സംവിധായകന്‍ ശ്രീ. അരുണ്‍. പി. ഗോപി ആണ്.

വിജയികള്‍ക്ക് ബിലാത്തിയിലെ കൂട്ടുക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 101 പൗണ്ടാണ് സമ്മാനം. കൂടാതെ ഫൈനല്‍ റൗണ്ടില്‍ എത്തിയ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ബിലാത്തിയുടെ വക പ്രോത്സാഹന സമ്മാനവും അയച്ചു കൊടുക്കുന്നതായിരിക്കും.

മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും, വിജയികളായവര്‍ക്കും, അവരെ സപ്പോര്‍ട്ട് ചെയ്ത ബിലാത്തിയിലെ എല്ലാ കൂട്ടുക്കാരോടുമുള്ള നന്ദിയും ആശംസയും ബിലാത്തി ടീമിനു വേണ്ടി അഡ്മിന്‍സ് ഈ ഒരു അവസരത്തില്‍ അറിയിക്കുകയാണ്.

വളരെ സൗഹാര്‍ദ്ദപരമായി നടത്തിയ പ്രഥമ മത്സരം ഒരു വന്‍ വിജയമാക്കി തീര്‍ക്കാന്‍ വേണ്ടി സഹകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും  ചെയ്ത എല്ലാ കൂട്ടുകാരും തുടര്‍ന്നും ബിലാത്തി ടീം ഒരുക്കുന്ന വരും കാല മത്സരങ്ങളിലും  നിസ്വാര്‍ത്ഥമായ സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിക്കുകയാണ്.

മലയാളത്തെ നെഞ്ചോടു ചേര്‍ക്കുന്ന, മലയാള മണ്ണിന്റെ നന്മയും, ഗൃഹാതുരത്വം മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാ ബ്രിട്ടീഷ് മലയാളികളെയും ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ ആണ് ബിലാത്തിയിലെ കൂട്ടുകാര്‍ എന്ന ഈ ഫേസ്ബുക്ക് കൂട്ടായ്മക്കു തുടക്കം കുറിക്കുന്നത്. ഞാനൊരു 'തനി മലയാളി' എന്നു സ്വകാര്യമായി അഹങ്കരിക്കുന്ന ആര്‍ക്കും ഈ ഗ്രൂപ്പിലേക്ക് കടന്നു വരാം. 

2020 ജൂണില്‍ തുടക്കം കുറിച്ച ഈ ഗ്രൂപ്പില്‍ ഇന്നു 3.5K അംഗങ്ങള്‍ ആണ് ഉള്ളത്. യു.കെയില്‍ ജീവിക്കുന്ന മലയാളികള്‍ക്കു വേണ്ടി മാത്രമുള്ള ഈ ഗ്രൂപ്പില്‍,  ജാതിയുടെയോ, മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ അതിര്‍വരമ്പുകളില്ലാതെ ഏവര്‍ക്കും അംഗമാകാവുന്നതാണ്. കൂടാതെ ലിംഗസമത്വ അസമത്വങ്ങളുടെ വിവേചനങ്ങള്‍ക്കോ വേര്‍തിരിവുകള്‍ക്കോ ഈ ഗ്രൂപ്പില്‍ സ്ഥാനമില്ല. പരസ്പര ബഹുമാനം ആയിരിക്കും ഈ ഗ്രൂപ്പിന്റെ മുഖമുദ്ര, ഈ ഗ്രൂപ്പില്‍ എല്ലാവരും നല്ല സുഹൃത്തുകള്‍ മാത്രമായിരിക്കും എന്നും അഡ്മിന്‍സ് അറിയിച്ചു.

അവസാനമായി, സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം എന്നു അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് മണ്ണിലേക്ക് കുടിയേറിയ എല്ലാ പ്രിയപ്പെട്ട  മലയാളി സുഹൃത്തുക്കളെയും ബിലാത്തിയിലെ കൂട്ടുകാര്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലേക്ക് സഹര്‍ഷം ഞങ്ങള്‍ സ്വാഗതം ചെയ്യുകയാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്കായി ഗ്രൂപ്പ് സന്ദര്‍ശിക്കുക, അംഗമാകുക.

https://www.facebook.com/groups/bilathiyilekootukar/

 

ബിബിന്‍ എബ്രഹാം.

 

 

 

 

 
കൂടുതല്‍വാര്‍ത്തകള്‍.