CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 49 Minutes 52 Seconds Ago
Breaking Now

പഞ്ചഗുസ്തി പിടിച്ച് മല്ലികയും സുകുമാരനും, അത് ജീവിതത്തിന്റെ സുവര്‍ണ്ണകാലമെന്ന് മല്ലിക സുകുമാരന്‍

ഒരു പൃഥ്വിരാജ് ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍  പങ്ക് വെച്ച പഴയൊരു ഫോട്ടോയില്‍ മല്ലിക സുകുമാരന്‍ നടത്തിയ കമന്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

സുകുമാരനും മല്ലിക സുകുമാരനും തമ്മില്‍ പഞ്ചഗുസ്തി പിടിക്കുന്ന ചിത്രമാണ് ആരാധകന്‍ പങ്ക് വെച്ചിരിക്കുന്നത്. മല്ലികക്ക് പിന്തുണയായി പൃഥ്വിരാജ് കൂടെ നില്‍ക്കുമ്പോള്‍ സുകുമാരന് പിന്തുണയുമായി ഇന്ദ്രജിത്തും നില്‍ക്കുന്നുണ്ട്. 

'അത് ജീവിതത്തിന്റെ സുവര്‍ണ്ണകാലം..' എന്നാണ് മല്ലിക സുകുമാരന്‍ കമന്റ് ചെയ്തത്.

സുകുമാരന്‍ വിടപറഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലെത്തുന്നത് എന്നാല്‍ അച്ഛനൊപ്പം ഒരു ചിത്രത്തില്‍ ബാലതാരമായി അഭിനയിക്കാനുള്ള ഭാഗ്യം ഇന്ദ്രജിത്തിനു ലഭിച്ചിരുന്നു. ഇന്ദ്രജിത്ത് വെള്ളിത്തിരയില്‍ ആദ്യമായി മുഖം കാണിക്കുന്നതും  1986 ല്‍ റിലീസായ 'പടയണി' എന്ന ഈ ചിത്രത്തിലൂടെയാണ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.