CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 23 Minutes 12 Seconds Ago
Breaking Now

ടൊവിനോ നായകനാകുന്ന ചിത്രം ' കള ' ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

നടന്‍ ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. കള എന്നാണ് ചിത്രത്തിന്റെ പേര്. രോഹിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള.

അഡ്‌വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍ , ഇബിലീസ് ,ബാലന്‍ വക്കീല്‍ ,  ഫോറന്‍സിക്ക്  , പ്രീസ്റ്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഖില്‍ ജോര്‍ജ്ജ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണിത് .

ടോവിനോയ്ക്ക് പിന്നാലെ ലാല്‍, ദിവ്യ, മൂര്‍, ബാസിഗര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ ഒന്നും വ്യക്തമാക്കാതെയാണ് അണിയറപ്രവര്‍ത്തകര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്.

നിര്‍മാതാക്കളില്‍ ഒരാള്‍ ടോവിനോ തോമസ് തന്നെയാണ്. യദു പുഷ്പാകരന്‍, രോഹിത് വിഎസ് എന്നവര്‍ ചേര്‍ന്നു ചിത്രത്തിന് സ്‌ക്രിപ്റ്റ് ഒരുക്കും.

വ്യത്യസ്തമായ ഒരു പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റിലീസ് ചെയ്ത് നിമിഷങ്ങള്‍കൊണ്ട് പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.