CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 9 Minutes 55 Seconds Ago
Breaking Now

'സോള്‍ട്ട് ഓഫ് ദി എര്‍ത്ത്' ഓണ്‍ലൈന്‍ സീരിസിന് വിജയകരമായ തുടക്കം. ആദ്യ വിജയികളെ വെള്ളിയാഴ്ച പ്രഖ്യാപിക്കും

പ്രെസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ആരംഭം കുറിച്ച 'സോള്‍ട്ട് ഓഫ് ദി എര്‍ത്ത്' എന്ന ഓണ്‍ലൈന്‍ പ്രോഗ്രാമിന് വന്‍സ്വീകാര്യത. ജൂലൈ 3 വെള്ളിയാഴ്ച തുടക്കം കുറിച്ച 'സോള്‍ട്ട് ഓഫ് ദി എര്‍ത്ത്' വിശുദ്ധരുടെ ജീവചരിത്രം വിശ്വാസസമൂഹത്തിനു പരിചയപ്പെടുത്തുന്ന പരിപാടിയാണ്. കുടുംബങ്ങളെയും കുട്ടികളെയും അഭൂതപൂര്‍വമായ ആത്മീയ ഉണര്‍വിലേക്കും അറിവിലേക്കും നയിക്കാന്‍ ഈ പ്രോഗ്രാമിന് ഇതിനോടകം സാധിച്ചതായി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ടോമി എടാട്ട് പറഞ്ഞു. 

രൂപതയുടെ ഒദ്യോഗിക യുട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ഈ പ്രോഗ്രാം തത്സമയം സംപ്രേഷണം ചെയ്തുവരുന്നു. എപ്പിസോഡുകളുടെ അവസാനം നല്‍കുന്ന 5 ചോദ്യങ്ങള്‍ക്ക് ശരിയുത്തരം ആദ്യം അയയ്ക്കുന്ന ആള്‍ക്ക് സമ്മാനവും നല്‍കുന്നു. രൂപതയിലെ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമായി നിരവധി കുടുംബങ്ങളാണ് കഴിഞ്ഞ എപ്പിസോഡിലെ മത്സരത്തില്‍ പങ്കെടുത്തത്. ശരിയായ ഉത്തരങ്ങള്‍ അയച്ച് സമ്മാനം നേടിയ വ്യക്തിയെ വെള്ളിയാഴ്ച നടക്കുന്ന അടുത്ത എപ്പിസോഡില്‍ പ്രഖ്യാപിക്കുന്നതാണ്.  

എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന ഈ പ്രോഗ്രാമിനോടനുബന്ധിച്ച് നടത്തുന്ന മത്സരത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാവുന്നതാണ്. ശരിയുത്തരങ്ങള്‍ 07438028860 എന്ന വാട്ട്‌സ്ആപ്പ് നമ്പരിലേക്ക് Answers 1,2,3,4 & 5, Full Name, Address എന്ന ഫോര്‍മാറ്റില്‍ ആണ് അയയ്‌ക്കേണ്ടത്.

'സോള്‍ട്ട് ഓഫ് ദി എര്‍ത്ത്' പ്രോഗ്രാമുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 07448836131 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.