CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 48 Minutes 57 Seconds Ago
Breaking Now

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കേരളത്തിലെത്തും

എന്‍ഐഎ ഹൈദരാബാദ് യൂണിറ്റാണ് ഇരുവരെയും പിടികൂടിയത്. ആറ് ദിവസമായി ഇരുവരും ഒളിവിലായിരുന്നു.

തിരുവനംന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുമായി എന്‍ഐഎ സംഘം ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. ബെംഗളൂരുവിലെ ബിടിഎം ലേ ഔട്ടിലെ ഹോട്ടലില്‍ നിന്നാണ് ഇരുവരും പിടിയിലായത്. എന്‍ഐഎ ഹൈദരാബാദ് യൂണിറ്റാണ് ഇരുവരെയും പിടികൂടിയത്. ആറ് ദിവസമായി ഇരുവരും ഒളിവിലായിരുന്നു.

സ്വപ്നയെയും സന്ദീപിനെയും ഇന്ന് രാവിലെയോടെ കൊച്ചിയിലെത്തിക്കും എന്നാണ് ഇന്നലെ അറിയിച്ചിരുന്നത്. എന്നാല്‍ ഇവുരടെയും സുരക്ഷയും ബെംഗളൂരുവിടെ രാത്രി യാത്ര നിയന്ത്രണവും കണക്കിലെത് രാത്രിയിലെ യാത്ര ഒഴിവാക്കുകയായിരുന്നു. പ്രതികളെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും. തുടര്‍ന്ന് ഇവരെ കൊവിഡ് പരിശോധനയ്ക്കടക്കം വിധേയരാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ പരമാവധി സമയം കസ്റ്റഡിയില്‍ വെച്ചശേഷം കോടതിയില്‍ ഹാജറാക്കാനായിരിക്കും അന്വേഷണ സംഘത്തിന്റെ നീക്കം.

കേസില്‍ ഒളിവിലായിരുന്ന പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും  കുടുക്കിയത് ഫോണ്‍ വഴിയുള്ള ആശയവിനിമയമാണെന്നാണ് വിവരം. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിനും മറ്റുമായി അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവരുമായി സ്വപ്ന ഫോണില്‍ ബന്ധപ്പെട്ടിരുന്നതായാണ് വിവരം. ഇക്കാര്യങ്ങള്‍ നിരീക്ഷിച്ചാണ് എന്‍ഐഎ സംഘം സ്വപ്നയിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയില്‍ മാധ്യമങ്ങള്‍ക്ക് സ്വപ്ന അയച്ച ശബ്ദ സന്ദേശവും അന്വേഷണ ഏജന്‍സികള്‍ പിന്തുടര്‍ന്നിരുന്നു.

സന്ദീപ് സഹോദരനെ വിളിച്ചതും നിര്‍ണായകമായി. കസ്റ്റംസ് റെയ്ഡിനിടയിലാണ് സന്ദീപ് വിളിച്ചത്. ആ അന്വേഷണവും പ്രതികളിലേക്ക് എത്തിച്ചതായാണ് സൂചന. ബെംഗളൂരുവില്‍ നിന്നാണ് സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ സംഘം കസ്റ്റഡിയില്‍ എടുത്തത്. ഇരുവരുമുള്ള സ്ഥലം കഴിഞ്ഞ ദിവസം തന്നെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

അതേസമയം, കസ്റ്റംസ് ഓഫീസുകളില്‍ സിഐഎസ്എഫ് സുരക്ഷ കൂട്ടി. തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസില്‍ സിഐഎസ്എഫിനാണ് സുരക്ഷാ ചുമതല. ഇവര്‍ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസില്‍ എത്തി ചുമതലയേറ്റു. സ്വര്‍ണ്ണം കണ്ടെത്തിയ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാമമൂര്‍ത്തിക്കും സിഐഎസ്എഫ് സുരക്ഷ ഏര്‍പ്പെടുത്തി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.