CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 33 Minutes 43 Seconds Ago
Breaking Now

രാജസ്ഥാനില്‍ പ്രതിസന്ധി ; കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സച്ചിന്‍ പൈലറ്റിന് ഒപ്പമുള്ള മുപ്പത് എം.എല്‍.എമാര്‍

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സച്ചിന്‍ പൈലറ്റിനെ പിന്തുണക്കുന്ന 30 എംഎല്‍എമാര്‍ വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലായിരിക്കുകയാണ്. സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസും സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ബിജെപിയും തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ്.

ഇന്ന് നടക്കുന്ന യോഗത്തില്‍ നിരീക്ഷകരായ സുര്‍ജേവാല, അജയ് മാക്കന്‍ എന്നിവര്‍ക്ക് പുറമെ, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പങ്കെടുക്കും. എന്നാല്‍ എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് സച്ചിന്‍ പൈലറ്റ്. നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയതായും ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെ അറിയിച്ചു.

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്. തനിക്കൊപ്പം 30 കോണ്‍ഗ്രസ് എംഎല്‍എമാരും ഏതാനും സ്വതന്ത്ര എംഎല്‍എമാരും ഉണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ വിളിച്ചു ചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അദ്ദേഹം പങ്കെടുത്തില്ല. ഇന്ന് നടക്കുന്ന എംഎല്‍എമാരുടെ യോഗത്തിലും താനും ഒപ്പമുള്ള എംഎല്‍എമാരും പങ്കെടുക്കില്ലെന്നാണ് നിലപാട്. ഇതോടെ സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയോ പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ ചെയ്യുമെന്ന അഭ്യൂഹം ശക്തമായി.

കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തെരെഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് എംഎല്‍എമാരുടെ കൂറ് മാറ്റ ഭീഷണിക്ക് ചുക്കാന്‍ പിടിച്ചത് പൈലറ്റ് ആണെന്നാണ് ഗെഹ്‌ലോട് പക്ഷം ആരോപിക്കുന്നത്. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് വിപ്പ് മഹേഷ് ജോഷി നല്‍കിയ പരാതിയില്‍ അന്വേഷണ സംഘം പൈലറ്റിനെ ചോദ്യം ചെയ്തു. ഇപ്പോഴത്തെ പ്രശ്ങ്ങള്‍ക്ക് കാരണമിതാണ്. മധ്യപ്രദേശില്‍ സംഭവിച്ചത് പോലെ സര്‍ക്കാര്‍ നിലം പതിക്കാന്‍ ഇടവരില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ സാഹചര്യം മുതലെടുക്കാന്‍ ബിജെപി രംഗത്തുണ്ട്.

അതേസമയം ബിജെപിയിലേക്ക് പോകില്ലെന്ന് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപി മുഖ്യമന്ത്രിസ്ഥാനം നല്‍കുകയാണെങ്കില്‍ പോകാന്‍ തയ്യാറായേക്കുമെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനുപകരം കേന്ദ്രമന്ത്രിസ്ഥാനം ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

 




കൂടുതല്‍വാര്‍ത്തകള്‍.