
















ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേടിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 16 വ്യാഴം, കര്‍ക്കടകം 1 മുതല്‍ രമായാമാസാചാരണത്തിന്റെ ഭാഗമായി അദ്ധ്യാത്മ രാമായണത്തിലെ പ്രസക്ത ഭാഗങ്ങള്‍ അനുഗ്രഹീത കലാകാരന്‍ ശ്രീ ദിലീപ് വയല പാരായണം ചെയ്ത് സംപ്രേക്ഷണം ചെയ്യുവാന്‍ നിശ്ചയിച്ചിരിക്കുന്നു. നാദശ്രീ ഓര്‍ക്കസ്ട്രയിലെയും, കോട്ടയം കലാരത്‌നയിലെയും പ്രധാന ഗായകനാണ് ശ്രീ ദിലീപ് വയല. രാമായണ മാസാചാരണത്തിന്റെ ഭാഗമായി പ്രതിമാസ സന്ത്‌സംഗങ്ങളില്‍ രാമായണ പാരായണം ഉള്‍ക്കൊള്ളിക്കാറുണ്ടെങ്കിലും യുകെയില്‍ ഇദംപ്രഥമമായാണ് രമായണമസാചാരണം ഇത്ര വിപുലമായി ഫേസ്ബുക് സംപ്രേക്ഷണം വഴി ആചരിക്കുന്നത്. ജൂലൈ 16 വ്യാഴം രാവിലെ യുകെ സമയം 6ന് ആരംഭിച്ചു പിന്നീട് എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് യുകെ സമയം 6 മണിക്ക് സംപ്രേക്ഷണം തുടര്‍ന്ന് ആഗസ്റ്റ് 15 നും16 നും യുകെ സമയം വൈകിട്ട് 6 മണിക്കുള്ള സംപ്രേക്ഷണത്തോടെ രമായണമാസാചാരണം അവസാനിക്കുന്നതായിരിക്കും.
സൂര്യന്‍ ദക്ഷിണായന രാശിയില്‍ സഞ്ചരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍ ഇല്ലാതാക്കുക എന്നതുകൊണ്ടും, ദക്ഷിണായനം ദേവന്മാരുടെ രാശിയാണെന്നതുകൊണ്ടും, ആധ്യാതിമകമായ അര്‍ത്ഥത്തില്‍ ദേവന്‍ എന്നുള്ളത് ജീവജാലങ്ങളിലെ ചൈതന്യമാനെന്നതുകൊണ്ടും, ദേവന്മാര്‍ ദക്ഷിണായനത്തില്‍ നിദ്ര കൊള്ളുന്നതിനാല്‍ ജീവജാലങ്ങളിലെ ചൈതന്യത്തിന് ലോപം സംഭവിക്കുന്നു എന്നതുകൊണ്ടുമാണ് കര്‍ക്കിട മാസത്തില്‍ രാമായണ പാരായണം പ്രസക്തമാകുന്നത്. ഋതുക്കള്‍ക്ക് ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയുന്നുവെന്ന് വിശ്വാസത്തിലാകാം, കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്റെ ആവശ്യകത പഴമക്കാര്‍ പണ്ടേ കല്പിച്ചത്. ലോകതത്വത്തെ രാമതത്വത്തിലൂടെ മനസ്സിലാക്കിത്തരുന്ന പാഠമാണ് രാമായണം. രാമായണം ചിരസ്ഥായിയാണ്. ധര്‍മത്തെയും അധര്‍മത്തെയും കുറിച്ചുള്ള വ്യഥകള്‍ നീളുവോളം, മാനവരുടെ മനസ്സുകളില്‍ രാമകൃതിയുണ്ട്. ആദികാവ്യം മാത്രമല്ല, അനശ്വര കാവ്യംകൂടിയാണ് രാമായണം.
ലോകൈശ്വര്യത്തിനും രോഗമുക്തിക്കും ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നതിനോടൊപ്പം എല്ലാ സഹൃദയരെയും ഈ അധ്യാത്മരാമായണപാരായണ സംപ്രേക്ഷണ പരമ്പരയിലേക്ക് ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച് ശ്രീ തെക്കുമുറി ഹരിദാസും, ശ്രീ തേമ്പലത്ത് രാമചന്ദ്രനും അറിയിച്ചു.