
















ജനപ്രീതിയാര്‍ജ്ജിച്ച കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ WE SHALL OVERCOME കാമ്പയിനില്‍ ഞായറാഴ്ച്ച വളരെ വ്യത്യസ്തമായൊരു കലാവിരുന്നാണ് അവതരിപ്പിക്കപ്പെടുന്നത്. നൃത്തവും സംഗീതവും കോര്‍ത്തിണക്കി യുകെയിലെ മലയാളികളായ ഗായകരും നര്‍ത്തകരും ചേര്‍ന്നവതരിപ്പിക്കുന്ന ഈ നൃത്ത സംഗീത വിരുന്നിനു 'ധ്വനി' എന്നാണ് പേരു നല്‍കിയിരിക്കുന്നത്.

ജൂലൈ 26 ഞായറാഴ്ച്ച യുകെ സമയം ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് WE SHALL OVERCOME പേജില്‍ ഈ ലൈവ് നൃത്ത സംഗീത പരിപാടി അരങ്ങേറും.
ന്യൂകാസില്‍ നിന്നുള്ള ബ്രീസ് ജോര്‍ജ്, റെഡിങ്ങില്‍ നിന്നുള്ള മഞ്ജു സുനില്‍, സ്റ്റാഫോര്‍ഡില്‍ നിന്നും ദീപ്തി കുമാര്‍ ലണ്ടനില്‍ നിന്നും സ്വരൂപ് മേനോന്‍ തുടങ്ങിയ നര്‍ത്തകരും, ലണ്ടനില്‍ നിന്നുള്ള രാജേഷ് രാമന്‍, ദീപക് യതീന്ദ്രദാസ് സ്വിന്‍ഡനില്‍ നിന്നുള്ള അനു ചന്ദ്ര, തുടങ്ങിയ ഗായകരും ചേര്‍ന്നാണ് ഈ സംഗീത നൃത്ത ശില്‍പം അവതരിപ്പിക്കുന്നത്. പ്രശസ്ത നര്‍ത്തകി പ്രിന്‍സസ് ഗോപിക വര്‍മ്മ മുഖ്യാഥിതി ആയിരിക്കും. നോട്ടിന്‍ഹാമില്‍ നിന്നുള്ള നര്‍ത്തകി ദീപാ നായരാണ് ധ്വനി എന്ന ഈ വ്യത്യസ്ത പരിപാടി അണിയിച്ചൊരുക്കുന്നത്.