CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 57 Minutes 40 Seconds Ago
Breaking Now

സുശാന്തിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 15 കോടി എവിടെ ? കുടുംബത്തിന്റെ ആരോപണം ശരിയോ ? അന്വേഷണത്തിന് ഇഡിയും

ആത്മഹത്യാ പ്രേരണകുറ്റത്തിന് പുറമേ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും നിരവധി ആരോപണങ്ങള്‍ സുശാന്തിന്റെ പിതാവ് ബിഹാര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രവര്‍ത്തിക്കെതിരായ സാമ്പത്തിക തിരിമറി ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റും ഇടപെടുന്നു. ബിഹാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ പകര്‍പ്പു കൈമാറാന്‍ ഇഡി ആവശ്യപ്പെട്ടു. 

സുശാന്തിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ ബിഹാര്‍ പോലീസ് ശേഖരിച്ചിരുന്നു. നടന്റെ അക്കൗണ്ടില്‍ നിന്ന് 15 കോടി രൂപ കാമുകി റിയയും കുടുംബവും അപഹരിച്ചെന്ന ആരോപണം ഉയര്‍ന്നതോടെയാണ് പരിശോധന. മുന്‍ കാമുകി അങ്കിത ലൊഖണ്ടയുടെ മൊഴി ബിഹാര്‍ പോലീസ് രേഖപ്പെടുത്തി. ഗുരുതര ആരോപണമാണ് റിയയ്‌ക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്. 

ആത്മഹത്യാ പ്രേരണകുറ്റത്തിന് പുറമേ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും നിരവധി ആരോപണങ്ങള്‍ സുശാന്തിന്റെ പിതാവ് ബിഹാര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 15 കോടി കാണാതായെന്നും സുശാന്തിന്റെ പണമിടപാട് നടത്തിയത് റിയയാണെന്നും കുടുംബം ആരോപിച്ചു. സുശാന്തും റിയയും സഹോദരനും പങ്കാളികളായി തുടങ്ങിയ കമ്പനിയില്‍ നിന്ന് താരത്തെ കബളിപ്പിച്ച സംഭവമുണ്ടെന്നും കുടുംബം പരാതിയില്‍ പറയുന്നു. സുശാന്തിന്റെയും റിയയുടേയും വിശദമായ ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്‍ഫോഴ്‌സ്‌മെന്റ് ശേഖരിക്കും.




കൂടുതല്‍വാര്‍ത്തകള്‍.