CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 23 Seconds Ago
Breaking Now

റിയ അജ്ഞാത കേന്ദ്രത്തില്‍ ; 15 കോടി രൂപ അക്കൗണ്ടിലേക്ക് മാറ്റിയതിന് തെളിവില്ല ; നിരപരാധിയെന്ന് റിയയും

15 കോടി രൂപ തന്റെ അക്കൗണ്ടിലേക്ക് റിയ മാറ്റിയെന്നാണ് സുശാന്തിന്റെ കുടുംബം ബിഹാറില്‍ പരാതി നല്‍കിയത്.

നടന്‍ സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയ കേസില്‍ ആരോപണ വിധേയനായ കാമുകി റിയ ചക്രബര്‍ത്തി വലിയ തോതില്‍ പണം സ്വന്തമാക്കിയതിന് തെളിവില്ലെന്ന് മുംബൈ പോലീസ്. 15 കോടി രൂപ തന്റെ അക്കൗണ്ടിലേക്ക് റിയ മാറ്റിയെന്നാണ് സുശാന്തിന്റെ കുടുംബം ബിഹാറില്‍ പരാതി നല്‍കിയത്.

എന്നാല്‍ സുശാന്തിന്റെ അറിവോടെ അഞ്ച് ലക്ഷം രൂപ വിമാനയാത്രാ ചെലവിനായി റിയ ഉപയോഗിച്ചതല്ലാതെ മറ്റ് കൈമാറ്റങ്ങളില്ലെ്‌നും ബാങ്ക് രേഖകള്‍ കോടതി ആവശ്യപ്പെട്ടാല്‍ സമര്‍പ്പിക്കാമെന്നും മുംബൈ പോലീസ് പറയുന്നു.

ഈശ്വരനിലും നിയമത്തിലും വിശ്വാസമുണ്ടെന്നും സത്യം ജയിക്കുമെന്നും വീഡിയോ സന്ദേശത്തിലൂടെ റിയ വ്യക്തമാക്കി. ആത്മഹത്യാ പ്രേരണ കുറ്റം റിയയ്‌ക്കെതിരെ ചുമത്തണമെന്ന സുശാന്തിന്റെ അച്ഛന്റെ പരാതിയില്‍ അന്വേഷണത്തിന് ബിഹാര്‍ പോലീസ് എത്തിയതോടെ മുംബൈയില്‍ റിയ അജ്ഞാത കേന്ദ്രത്തിലേക്ക് മാറി.




കൂടുതല്‍വാര്‍ത്തകള്‍.