CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 28 Seconds Ago
Breaking Now

കോണ്‍സുലേറ്റിലേക്ക് മതഗ്രന്ഥങ്ങല്‍ അയച്ചിട്ടില്ലെന്ന് ഉന്നത യുഎഇ ഉദ്യോഗസ്ഥന്‍ ; കെ ടി ജലീലിന്റെ വിശദീകരണം സംശയകരം

യുഎഇ കോണ്‍സുലേറ്റ് അയച്ച വിശുദ്ധ ഖുര്‍ആന്‍ പാക്കറ്റുകള്‍ എടപ്പാളിലേയും ആലത്തൂരിലേയും രണ്ട് സ്ഥാപനങ്ങളില്‍ ഭദ്രമായി ഇരിപ്പുണ്ടെന്നായിരുന്നു കെ ടി ജലീലിന്റെ വിശദീകരണം.

മറ്റൊരു രാജ്യത്തെ കോണ്‍സുലേറ്റ് വഴി മത ഗ്രന്ഥങ്ങള്‍ വിതരണം ചെയ്യുകയെന്നത് യുഎഇ സര്‍ക്കാരിന്റെ നയമല്ല. സൗദി അറേബ്യ ആ രാജ്യത്തിന്റെ മതപരമായ പ്രത്യേകത കൊണ്ട് മാത്രം ഖുറാന്‍ അയക്കാറുണ്ട്. എന്നാല്‍ യുഎഇയ്ക്ക് ഈ നയമില്ല. കേരളത്തിലെ കോണ്‍സുലേറ്റിലേക്ക് ഇത്രയധികം മത ഗ്രന്ഥങ്ങള്‍ അയച്ചിട്ടില്ലെന്നും വിശദീകരിക്കുന്നു.

യുഎഇ കോണ്‍സുലേറ്റ് അയച്ച വിശുദ്ധ ഖുര്‍ആന്‍ പാക്കറ്റുകള്‍ എടപ്പാളിലേയും ആലത്തൂരിലേയും രണ്ട് സ്ഥാപനങ്ങളില്‍ ഭദ്രമായി ഇരിപ്പുണ്ടെന്നായിരുന്നു കെ ടി ജലീലിന്റെ വിശദീകരണം.

മതഗ്രന്ഥം കോണ്‍സുലേറ്റ് വഴി അയക്കുകയെന്നത് യുഎഇ നയമല്ലെന്ന് വ്യക്തമാകുന്നതോടെ പാഴ്‌സലിന്റെ കാര്യത്തില്‍ ദുരൂഹതയേറുകയാണ്. 

ഒരു വിദേശ സര്‍ക്കാരിന്റെ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ടരുത് എന്നു നിയമമുള്ളപ്പോള്‍ മന്ത്രി ചെയ്തതു തന്നെ തെറ്റാണെന്നും ഉള്ളില്‍ എന്താണെന്നറിയാതെയാണ് പാഴ്‌സലുകള്‍ അയച്ചതെന്നു പറഞ്ഞാലും ഗൗരവ വിഷയമാണെന്നു ഒരു മുന്‍ നയതന്ത്രജ്ഞന്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.