CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 15 Minutes 29 Seconds Ago
Breaking Now

അന്നേ പറഞ്ഞു രോഗികള്‍ 20 ലക്ഷം കടക്കുമെന്ന്, മോദിയെ ഇപ്പോള്‍ കാണാനുമില്ല; പഴയ ട്വീറ്റ് ഓര്‍മ്മപ്പെടുത്തി രാഹുല്‍ഗാന്ധി

ലോകത്ത് ദിനംപ്രതി ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടാകുന്നത് ഇന്ത്യയിലാണ്.

കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷത്തിലേക്ക് കടക്കവേ പഴയ ട്വീറ്റ് ഓര്‍മ്മപ്പെടുത്തി കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. രോഗവ്യാപനം കൂടുമ്പോള്‍ മോദി സര്‍ക്കാരിനെ കാണാനില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ജൂലൈ 17 ന് ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 10 ലക്ഷം കടന്നപ്പോഴായിരുന്നു രാഹുലിന്റെ ട്വീറ്റ്. രോഗവ്യാപനം തടയാന്‍ സര്‍ക്കാര്‍ കൃത്യമായ പദ്ധതികള്‍ തയ്യാറാക്കണമെന്നും രാഹുല്‍ പറഞ്ഞിരുന്നു.

ആഗസ്റ്റ് 10 ആകുമ്പോള്‍ ഇന്ത്യയില്‍ 20 ലക്ഷം രോഗികള്‍ ഉണ്ടാകുമെന്നും രാഹുല്‍ അന്ന് ട്വീറ്റ് ചെയ്തിരുന്നു.

വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ 2025409 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ദിനംപ്രതി ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടാകുന്നത് ഇന്ത്യയിലാണ്.

ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ വൈകാതെ രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.