CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 59 Minutes 25 Seconds Ago
Breaking Now

ടിക്ക്‌ടോക്ക് യുഎസില്‍ 45 ദിവസത്തിനകം നിരോധിക്കും; എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെച്ച് ട്രംപ്; ആപ്പ് രാജ്യസുരക്ഷയ്ക്ക് ഭീഷണി; ഉദ്ദേശം വില്‍പ്പനയോ?

രാജ്യസുരക്ഷ സംരക്ഷിക്കാന്‍ ടിക്ക്‌ടോക്ക് ഉടമകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് പ്രസിഡന്റ് ട്രംപിന്റെ ആവശ്യം

അടുത്ത 45 ദിവസത്തിനകം യുഎസില്‍ ടിക്ക്‌ടോക്കിന് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായി മാറുന്ന ആപ്പ് നിരോധിക്കാനുള്ള എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ പ്രസിഡന്റ് ഒപ്പുവെച്ചു. ചൈനീസ് വീഡിയോ, മ്യൂസിക് അടിസ്ഥാനമാക്കിയ സോഷ്യല്‍ മീഡിയ ആപ്പ് യുഎസ് പൗരന്‍മാര്‍ക്ക് യഥാര്‍ത്ഥ അപകടമാണെന്ന് ഓര്‍ഡറില്‍ വ്യക്തമാക്കി. 

രാജ്യസുരക്ഷ സംരക്ഷിക്കാന്‍ ടിക്ക്‌ടോക്ക് ഉടമകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് പ്രസിഡന്റ് ട്രംപിന്റെ ആവശ്യം. സെപ്റ്റംബര്‍ 20-നകം ആപ്പിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാന്‍സ് അമേരിക്കന്‍ വിഭാഗത്തെ വിറ്റില്ലെങ്കില്‍ വിലക്ക് വരുമെന്നതാണ് അവസ്ഥ. ഇതോടൊപ്പം മറ്റൊരു ചൈനീസ് ആപ്പിനും വിലക്ക് വീഴുന്നുണ്ട്. മെസേജിംഗ്, മൊബൈല്‍ പെയ്‌മെന്റ് ആപ്പായ വീചാറ്റാണ് വെട്ടിനിരത്തല്‍ ഭീഷണി നേരിടുന്നത്. 

'ഉപയോക്താക്കളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ടിക്ക്‌ടോക് ഓട്ടോമാറ്റിക്കായി ശേഖരിക്കുന്നുണ്ട്. ലൊക്കേഷന്‍ ഡാറ്റ, സേര്‍ച്ച് ഹിസ്റ്ററി എന്നിവയും ഇതില്‍ ഉള്‍പ്പെടും. ഇത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൈകളില്‍ എത്താന്‍ സാധ്യതയുണ്ട്. ഫെഡറല്‍ ജീവനക്കാരുടെയും, കോണ്‍ട്രാക്ടര്‍മാരുടെയും സ്വകാര്യ വിവരങ്ങള്‍ ബ്ലാക്ക്‌മെയിലിനും, കോര്‍പറേറ്റ് ചാരപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കപ്പെട്ടേക്കാം', ഓര്‍ഡര്‍ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.