CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 30 Minutes 6 Seconds Ago
Breaking Now

ഒരേ ദിവസം നടന്ന ദുരന്തം ; രണ്ട് രീതിയില്‍ നഷ്ടപരിഹാരം ; പെട്ടിമുടിയില്‍ അഞ്ചു ലക്ഷവും കരിപ്പൂരില്‍ പത്തുലക്ഷവും ; മുഖ്യമന്ത്രി പെട്ടിമുടിയിലേക്ക് വരാത്തതിന് കാരണമെന്തെന്നും ഡീന്‍ കുര്യാക്കോസ്

മുഖ്യമന്ത്രി എന്തുകൊണ്ട് ഇവിടെയെത്തിയില്ലെന്ന് വ്യക്തമാക്കണമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

കേരളത്തെ നടുക്കിയ രണ്ടു ദുരന്തങ്ങള്‍, അതും ഒരേ ദിവസം. രാവിലെ ഇടുക്കി പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലും രാത്രി കരിപ്പൂരില്‍ വിമാന അപകടവും. എന്നാല്‍ ദുരന്തങ്ങളോട് മുഖ്യമന്ത്രി വേര്‍തിരിവു കാട്ടിയെന്ന് ആരോപിച്ച്  ഡീന്‍ കുര്യാക്കോസ് എംപി. ''ദുരന്ത സഹായത്തില്‍ തന്നെ വേര്‍തിരിവുണ്ടായി. 45 പേരെ കണ്ടെത്താനുണ്ട്. 26 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. ഇന്ന് വീണ്ടും തിരച്ചില്‍ തുടരുകയാണ്. ഈ ഘട്ടത്തില്‍ സര്‍ക്കാരിന്റെ വേര്‍തിരിവ് വ്യക്തമാകുന്നുവെന്ന് ''ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

കരിപ്പൂര്‍ വിമാന അപകടമുണ്ടായ സ്ഥലത്ത് മുഖ്യമന്ത്രിയും ഗവര്‍ണറും മിക്ക മന്ത്രിമാരും സ്പീക്കറും ഉള്‍പ്പെടെ എത്തി. കേന്ദ്രമന്ത്രിയും സന്ദര്‍ശിച്ചു. പെട്ടിമുടിയില്‍ ഇത്ര ഭീകര സംഭവം നടന്നിട്ടും വേണ്ട ശ്രദ്ധ ലഭിക്കുന്നില്ല. മലപ്പുറത്ത് പത്തുലക്ഷം സഹായം പ്രഖ്യാപിച്ചപ്പോള്‍ പെട്ടിമുടിയില്‍ അഞ്ചു ലക്ഷമാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കരിപ്പൂര്‍ അപകടം കുറച്ചു കാണുകയല്ല. ഇവിടേയും അങ്ങനെ ന്യായമായ പണം നല്‍കേണ്ടതല്ലേ. ഇത് ഒഴിവാക്കേണ്ട ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രി നിലപാട് തിരുത്തണം. അദ്ദേഹം എന്തുകൊണ്ട് ഇവിടെയെത്തിയില്ലെന്ന് വ്യക്തമാക്കണമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.