ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ട്രേഡ് അനലിസ്റ്റ് കോമള്‍ നാഹ്തയാണ് അദ്ദേഹത്തിന്റെ രോഗവിവരം സംബന്ധിച്ച് ആദ്യം ട്വീറ്റ് ചെയ്തത്. പിന്നാലെ ദേശീയ മാധ്യമങ്ങള്‍ ഇതു സംബന്ധിച്ചു വാര്‍ത്ത നല്‍കി. ശ്വാസകോശത്തിലാണ് സഞ്ജയ് ദത്തിന് അര്‍ബുധ ബാധയെന്നും രോഗത്തിന്റെ നാലാം ഘട്ടത്തിലാണെന്നുമാണ് റിപ്പോര്‍ട്ട്. ചികിത്സയ്ക്കായി ദത്തും കുടുംബവും ഉടനെ യുഎസിലേക്ക് തിരിക്കും.
ചികിത്സയ്ക്കായി ഞാന്‍ ജോലിയില്‍ നിന്ന് ചെറിയ ഇടവേള എടുക്കുകയാണ്. കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ട്. വിഷമിക്കുകയോ അനാവശ്യമായി ഊഹാപോഹങ്ങള്‍ നടത്തുകയോ ചെയ്യരുതെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു, നിങ്ങളുടെ എല്ലാ സ്‌നേഹത്തോടും ആശംസകളോടും കൂടി ഞാന്‍ മടങ്ങിവരും, സഞ്ജയ് ദത്ത് കുറിച്ചു.