CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 46 Minutes 57 Seconds Ago
Breaking Now

അറസ്റ്റിലായ റിയയ്ക്ക് പിന്തുണയുമായി കൊല്‍ക്കത്തയില്‍ കോണ്‍ഗ്രസിന്റെ റാലി ; നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയെന്ന് ആരോപണം

പ്രതികാര ബുദ്ധിയോടെയാണ് അവര്‍ക്കെതിരെ കേസെടുത്തതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയെ പിന്തുണച്ച് കോണ്‍ഗ്രസ്. റിയക്ക് പിന്തുണയുമായി കോണ്‍ഗ്രസ് കൊല്‍ക്കത്തയില്‍ റാലി നടത്തി.

മുംബൈ പൊലീസില്‍ നിന്നും കേസ് സിബിഐക്ക് വിടണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. ബംഗാളിന്റെ പുത്രിയായ റിയക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണ്.  പ്രതികാര ബുദ്ധിയോടെയാണ് അവര്‍ക്കെതിരെ കേസെടുത്തതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. വെല്ലിങ്ടണ്‍ ജങ്ഷനിലെ കോണ്‍ഗ്രസ് ഓഫീസില്‍ നിന്നാണ് റാലി തുടങ്ങിയത്. കോണ്‍ഗ്രസ് പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ ആദിര്‍ രഞ്ജന്‍ ചൗധരിയുടെ നിര്‍ദേശപ്രകാരമാണ് റാലി നടത്തിയതെന്നും പാര്‍ട്ടി വ്യക്തമാക്കി.

മുംബൈയിലെ ബൈകുള ജയിലിലാണ് റിയ ചക്രബര്‍ത്തിയുള്ളത്. റിയയുടെ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ച തള്ളിയിരുന്നു. നാര്‍ക്കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് റിയയെ അറസ്റ്റ് ചെയ്തത്.

 




കൂടുതല്‍വാര്‍ത്തകള്‍.