CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 34 Seconds Ago
Breaking Now

പ്രധാനമന്ത്രിയുടെ പിറന്നാളിന് ആശംസകളുമായി രാഹുല്‍ ഗാന്ധിയുള്‍പ്പെടെ പ്രമുഖര്‍ ; സേവന വാരം ആഘോഷിച്ച് ബിജെപി

പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് സേവനവാരം ആചരിക്കുന്നതായി ബിജെപി അറിയിച്ചു. സെപ്റ്റംബര്‍ 14 മുതല്‍ 20 വരെയാണുള്ളത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കിന്ന് എഴുപതാം പിറന്നാള്‍.  മോദിക്ക് ആശംസകളുമായി  കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി അടക്കം നിരവധി പേര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകള്‍ നേരുന്നു എന്ന ഒറ്റ വരിയിലാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവരെല്ലാം മോദിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. 

സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു സര്‍, ആരോഗ്യവും ദീര്‍ഘായുസ്സും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു – ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

മോദിയുടെ പിറന്നാളിനോടനുബന്ധിച്ച് രാജ്യത്ത് വിവിധ പരിപാടികള്‍ ബിജെപി സംഘടിപ്പിക്കുന്നുണ്ട്. പാവപ്പെട്ടവരെ സഹായിക്കാനുള്ള വിവിധ പരിപാടികളും ബിജെപി സംഘടിപ്പിക്കുന്നുണ്ട്. 70 കിലോഗ്രാം ഭാരമുള്ള ലഡ്ഡു തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് സേവനവാരം ആചരിക്കുന്നതായി ബിജെപി അറിയിച്ചു. സെപ്റ്റംബര്‍ 14 മുതല്‍ 20 വരെയാണുള്ളത്. ഗുജറാത്തിലെ വഡോദ്രയില്‍ പ്രധാന്‍മന്ത്രി സുരക്ഷ ബീമ യോജന പ്രകാരം 20,000ത്തിലധികം പേര്‍ക്കാണ് ഇന്‍ഷുറന്‍സ് വാഗ്ദാനം നല്‍കിയിരിക്കുന്നത്. ശുചീകരണ പരിപാടികളും സാനിറ്ററി പാഡുകള്‍, വീല്‍ ചെയറുകള്‍, ശ്രവണ സഹായികള്‍ തുടങ്ങിയവയുടെ വിതരണവും ബിജെപി സംഘടിപ്പിക്കുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.