CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 48 Seconds Ago
Breaking Now

കോവിഡ് നെഗറ്റീവായാലും ആറു മാസം വരെ രോഗലക്ഷണങ്ങള്‍ ; 20 ശതമാനം പേരില്‍ ലോങ് കോവിഡെന്നും റിപ്പോര്‍ട്ട്

ലോങ് കോവിഡ് ബാധിക്കുന്നവര്‍ക്ക് പനി, തലവേദന, രുചി കുറവ്, ഗന്ധം നഷ്ടമാകുക, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നു.

കോവിഡ് 19 നെഗറ്റീവാകുന്ന ചില രോഗികളില്‍ രോഗലക്ഷണങ്ങള്‍ മൂന്നാഴ്ച മുതല്‍ ആറു മാസം വരെ നീണ്ടുനില്‍ക്കുന്നതായി പുതിയ പഠനം. 20 ശതമാനം രോഗികളില്‍ കണ്ടുവരുന്ന ഈ പ്രശ്‌നത്തിന് ലോങ് കോവിഡ് എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ വിശേഷിപ്പിക്കുന്നത്.

നിലവിലുള്ള ഡാറ്റ അനുസരിച്ച്, നോവെല്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഉണ്ടാകുന്ന കോവിഡ് 19 രോഗം സ്ഥിരീകരിക്കുന്ന ഒരാള്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗം ഭേദമാകും. അപൂര്‍വ്വം ചിലരില്‍ രോഗം ഭേദമാകാന്‍ ആറാഴ്ച വരെ എടുക്കുന്നുണ്ട്. എന്നാല്‍ രോഗം ഭേദമായതിനുശേഷവും രോഗലക്ഷണങ്ങള്‍ തുടരുന്നുവെന്ന് പറഞ്ഞു വീണ്ടും ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം കൂടി വരുന്നു. ഇപ്പോള്‍ വ്യാപകമായി കാണപ്പെടുന്ന ഈ സ്ഥിതിവിശേഷത്തെ ലോങ് കോവിഡ് ആണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ലോങ് കോവിഡ് ബാധിക്കുന്നവര്‍ക്ക് പനി, തലവേദന, രുചി കുറവ്, ഗന്ധം നഷ്ടമാകുക, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നു. ഈ ലക്ഷണങ്ങള്‍ മൂന്നു ആഴ്ച മുതല്‍ ആറ് മാസം വരെ തുടര്‍ന്നേക്കാമെന്നും ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ലോങ് കോവിഡ് ബാധിക്കുന്നവരുടെ ആരോഗ്യം പെട്ടെന്ന് മോശമാകും. സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ കൂടുതല്‍ സമയമെടുക്കും. പലര്‍ക്കും ജോലി ചെയ്തു ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയായിരിക്കും ഉണ്ടാകുകയെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ലോങ് കോവിഡ് ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ലോങ് കോവിഡ് ബാധിക്കുന്നവര്‍ക്ക് മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന പ്രശ്‌നം ഉയര്‍ത്തിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ പ്രത്യേകം ഗ്രൂപ്പുകള്‍ രൂപപ്പെട്ടിട്ടുണ്ട്. നിലവില്‍ ചികിത്സയിലുള്ളവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ലോങ് കോവിഡ് ബാധിച്ചവരെ തഴയുന്നതായാണ് റിപ്പോര്‍ട്ട്.

കേരളത്തിലും ലോങ് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. ശക്തമായ ലക്ഷണങ്ങളോടെ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളവര്‍ക്കാണ് ലോങ് കോവിഡ് പിടിപെടാന്‍ കൂടുതല്‍ സാധ്യതയെന്നും ഡോക്ടര്‍മാര്‍ പറയുന്നു.  നെഗറ്റീവായാലും കൃത്യമായ ഇടവേളകളില്‍ കോവിഡ് പരിശോധന കൂട്ടണമെന്ന നിര്‍ദേശവുമുണ്ട്. കേരളത്തില്‍ ലോങ് കോവിഡ് ബാധിച്ചവരുടെ പ്രധാന ലക്ഷണം ഏറെ നാള്‍ നീണ്ടുനില്‍ക്കുന്ന ശക്തമായ ക്ഷീണമാണെന്ന് പറയപ്പെടുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.