uk യിലെ പ്രമുഖമലയാളി സംഘടനകളില്‍ ഒന്നായ സഹൃദയ വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ് കഴിഞ്ഞ 12 വര്‍ഷത്തെ ചരിത്രത്തില്‍ ഇടം നേടി ക്രിക്കറ്റ് ക്ലബ്ബുകുടി സഹൃദയയുടെ ഭാഗമായി.
ഇതിനോടനുബന്ധിച്ചു നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റും , ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ്‌ക്ലബ്ബിന്റെ ഉത്ഘാടനവും കഴിഞ്ഞ ദിവസം ടോണ്‍ബ്രിഡ്ജ് വെല്‍സ് യൂത്ത്ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ പ്രെസിഡെന്റ് മെജോ തോമസ് ആന്റണി ഉത്ഘാടനംചെയ്തു ,
മാറ്റഫീല്‍ഡ് ഗ്രീന്‍ ക്രിക്കറ്റ് ഗ്രൗണ്ട് ഉള്‍പ്പടെ രണ്ടു ഗ്രൗണ്ടുകളിലായി uk യുടെവിവിധ ഭാഗങ്ങളിലുള്ള ആറു ടീമുകളാണ് ട്യൂണമെന്റില്‍ പങ്കെടുത്തത്. സഹൃദയറോയല്‍ ക്രിക്കറ്റ് ക്ലബ് , ജില്ലിങ്ഹാം ങ്‌വാരിയര്‍സ് ,മൈഡ്‌സ്റ്റോണ്‍ ക്രിക്കറ്റ് ക്ലബ് , അക്‌സാ സൂപ്പര്‍കിംഗ് , ആഷ്ടല്‍ സൗത്താള്‍ ക്രിക്കറ്റ് ക്ലബ് തുടങ്ങിയ ടീമുകള്‍വീറുറ്റ മത്സരമാണ് കാഴ്ചവെച്ചത്, ഫൈനല്‍ മാറ്റുരച്ചതു സഹൃദയ റോയല്‍ക്രിക്കറ്റ് ക്ലബും അഷ്ടല്‍ ടീമും തമ്മിലായിരുന്നു , അഷ്ടല്‍ സൗത്താല്‍ കിരീടംകരസ്ഥമാക്കി സഹൃദയ റോയല്‍ ക്രിക്കറ്റ് ക്ലബ് രണ്ടാം സ്ഥാനവും ജില്ലിങ്ഹാംവാരിയേഴ്‌സും ,അക്‌സാ സൂപ്പര്‍കിങ്ങും മുന്നാം സ്ഥാനം പങ്കിട്ടു.
വിജയികള്‍ക്ക് മാറ്റഫില്‍ഡ് ക്രിക്കറ്റ് ക്ലബ് സെക്രട്ടറി പീറ്റര്‍ ഡാനി സഹൃദയപ്രെസിഡെന്റ് മജോതോമസ് ആന്റണി , വൈസ് പ്രെസിഡെന്റ് എമി ജുബിന്‍ , ജോയിന്റ് സെക്രട്ടറി മനോജ് കൊത്തൂര്‍ , ട്രഷറര്‍ ടോമി വര്‍ക്കി എന്നിവര്‍ ക്യാഷ്അവാര്‍ഡുകളും ട്രോഫികളും വിതരണം ചെയ്തു , ക്രിക്കറ്റ് മത്സരങ്ങള്‍ക്ക്‌സെക്രട്ടറി ബേസില്‍ ജോണ്‍ , പ്രോഗ്രാം കണ്‍വീനര്‍ ലാലുതോമസ് , എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ നേതൃത്വം നല്‍കി .
അജിത് വെണ്‍മണി