CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Hours 36 Minutes 7 Seconds Ago
Breaking Now

കൊറോണാ മൂലം 'കിടക്കപ്പൊറുതിയില്ലാതെ' സ്രാവുകള്‍; വാക്‌സിന്‍ വികസിപ്പിക്കാന്‍ അര മില്ല്യണ്‍ സ്രാവുകള്‍ കൂട്ടക്കൊലയ്ക്ക് ഇരയാകും; ലക്ഷ്യം അവയുടെ കരളിലെ നാച്വറല്‍ ഓയില്‍ സ്‌ക്വാലീന്‍

നിലവില്‍ ലഭ്യമായ ഫ് ളൂ ഇഞ്ചക്ഷനുകളില്‍ സ്‌ക്വാലീന്‍ ഉള്‍പ്പെടുന്നു

കൊറോണാവൈറസ് വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശാസ്ത്രജ്ഞരുടെ നെട്ടോട്ടത്തില്‍ കടലിലും സമാധാനം കെടുന്നു? സമുദ്രത്തിലെ വമ്പന്‍മാരായ സ്രാവുകള്‍ക്കാണ് മനുഷ്യസമൂഹത്തിന്റെ കൊവിഡ് വാക്‌സിന്‍ മോഹം മൂലം ദുരന്തം നേരിടുന്നത്. വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഏകദേശം അര മില്ല്യണ്‍ സ്രാവുകളെങ്കിലും കൂട്ടക്കൊലയ്ക്ക് വിധേയമാകുമെന്നാണ് വൈല്‍ഡ്‌ലൈഫ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

കടലിലെ യോദ്ധാവാണെങ്കിലും ഇവയുടെ കരളില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന സ്‌ക്വാലീന്‍ എന്ന നാച്വറല്‍ ഓയില്‍ മരുന്നുകളില്‍ ഉപയോഗിക്കുന്നുണ്ട്. നിലവില്‍ ലഭ്യമായ ഫ് ളൂ ഇഞ്ചക്ഷനുകളില്‍ സ്‌ക്വാലീന്‍ ഉള്‍പ്പെടുന്നു. വാക്‌സിന്‍ കൂടുതല്‍ ഫലപ്രദമാക്കാനും പ്രതിരോധശേഷിയുടെ പ്രതികരണം ശക്തമാക്കാനുമാണ് ഈ പദാര്‍ത്ഥം ഉപയോഗിക്കുന്നത്. പരീക്ഷണത്തിലുള്ള നിരവധി കൊവിഡ്-19 വാക്‌സിനുകളില്‍ ഇത് പ്രയോഗിക്കുന്നുമുണ്ട്. 

ഇതില്‍ ഏതെങ്കിലും ഒരു വാക്‌സിന്‍ ലോകത്താകമാനം ഉപയോഗിക്കാന്‍ തീരുമാനിച്ചാല്‍ ഏകദേശം 250,000 സ്രാവുകളെ കൂട്ടക്കൊലയ്ക്ക് വിധേയമാക്കുമെന്ന് കണ്‍സര്‍വേഷനിസ്റ്റ് ഗ്രൂപ്പായ ഷാര്‍ക്ക് അലൈസ് വ്യക്തമാക്കി. ഓരോ വ്യക്തിക്കും ഒരു ഡോസ് വീതം ഉറപ്പാക്കാനാണ് ഇത്. എന്നാല്‍ കാര്യങ്ങള്‍ ഒരു ഡോസില്‍ നില്‍ക്കില്ലെന്നും ചുരുങ്ങിയത് രണ്ട് ഡോസ് വേണ്ടിവരുമെന്നുമാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. 

ഇതോടെ 500,000 സ്രാവുകളെ വകവരുത്തുമെന്നും കാലിഫോര്‍ണിയ ആസ്ഥാനമായ സംഘം കണക്കാക്കുന്നു. മഹാമാരി എപ്പോള്‍ തീരുമെന്ന് ഉറപ്പില്ല, ഏത് വേര്‍ഷനാണ് ഫലപ്രദമാകുകയെന്നും വ്യക്തമല്ല. ഇതോടെ സ്രാവിനെ വാക്‌സിനായി ഉപയോഗിച്ചാല്‍ ഇതിന് വേണ്ടിവരുന്ന എണ്ണവും വര്‍ഷം തോറും ഉയരും, ഷാര്‍ക്ക് അലൈസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റെഫാനി ബ്രെന്‍ഡില്‍ പറഞ്ഞു. വാക്‌സിന്‍ നിര്‍മ്മാണത്തെ തടസ്സപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല, മറിച്ച് സ്രാവുകളില്‍ നിന്നല്ലാത്ത സ്‌ക്വാലീന്‍ കണ്ടെത്തി ഇതോടൊപ്പം പരീക്ഷിക്കണം, അവര്‍ കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.