CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 15 Minutes 50 Seconds Ago
Breaking Now

അമേരിക്കയില്‍ കോവിഡ് പ്രതിരോധം പാളി ; പകര്‍ച്ചവ്യാധി മാരകമാണെന്ന് അറിയിച്ചിട്ടും നേരിടാന്‍ ഒരു പദ്ധതിയും പ്രസിഡന്റ് തയ്യാറാക്കിയില്ല ; ട്രംപിനെതിരെ കമല ഹാരിസ്

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭരണപരാജയമാണ് ജനത കണ്ടത്.

അമേരിക്കയില്‍ കോവിഡ് പ്രതിരോധം പാളിയെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസ്. അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ആദ്യ സംവാദത്തിലാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചത്.

ചരിത്രത്തിലെ വലിയ വീഴ്ചയാണ് യുഎസില്‍ സംഭവിച്ചത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭരണപരാജയമാണ് ജനത കണ്ടത്. രണ്ടുലക്ഷത്തിലേറെ പേരാണ് മഹാമാരി പിടിപെട്ട് കഴിഞ്ഞമാസങ്ങളില്‍ മരിച്ചതെന്നും പകര്‍ച്ചവ്യാധി മാരകമാണെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചിട്ടും പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ഇതിനെ നേരിടാന്‍ ഒരു പദ്ധതി പോലുമില്ലെന്നും കമല ഹാരിസ് പറഞ്ഞു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മൈക്ക് പെന്‍സും സംവാദത്തില്‍ പങ്കെടുക്കുന്നുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് കമല ഹാരിസ്.

 




കൂടുതല്‍വാര്‍ത്തകള്‍.