CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 59 Seconds Ago
Breaking Now

കഥയ്ക്ക് മാത്രമായി ഒരു ദിനം ; ഒക്‌റ്റോബര്‍ 17 ന് ഒരു ദിനം മുഴുവന്‍ ആഗോളതലത്തില്‍ എവിടെയിരുന്നും ആര്‍ക്കും സ്വന്തം കഥയോ മറ്റൊരാളുടെ കഥയോ അവതരിപ്പിക്കുവാന്‍ അവസരം ഒരുക്കി കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ'

ഈ വരുന്ന ശനിയാഴ്ച്ച ഒക്‌റ്റോബര്‍ 17  ന് ഒരു ദിനം മുഴുവന്‍ ആഗോളതലത്തില്‍ എവിടെയിരുന്നും ആര്‍ക്കും സ്വന്തം കഥയോ മറ്റൊരാളുടെ കഥയോ അവതരിപ്പിക്കുവാന്‍ അവസരം ഒരുക്കുകയാണ് 'കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ' .

ഒരു ദശകത്തിലേറെയായി ലണ്ടനില്‍ വെച്ച് അനേകം കലാസാഹിത്യ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ള 'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ' യുടെ കലാസാഹിത്യ വിഭാഗമായ 'കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ'യുടെ 108 മത്തെ വേദിയില്‍ പതിവുപോലെ , എല്ലാ മാസത്തെയും മൂന്നാമത്തെ ശനിയാഴ്ച്ചകളില്‍ നടക്കുന്ന , 'സൈബര്‍ അവതരണങ്ങളില്‍

ഈ ഗ്രൂപ്പിന്റെ 'ഫേസ് ബുക്ക്' തട്ടകത്തിലൂടെയുള്ള  'ലൈവി'ല്‍ വന്നുള്ള കഥകളുടെ അവതരണങ്ങളാണ് അന്ന് നടക്കുക

അന്നും ഇന്നും എന്നും നമുക്ക് ചുറ്റുപാടും കാണുന്ന സംഗതികള്‍ എല്ലാം ജീവിതഗന്ധിയായ കഥകള്‍ തന്നെയാണ് .

ആയതിനാല്‍ കഥകള്‍ ഇഷ്ട്ടപ്പെടുന്ന ഏവര്‍ക്കും എവിടെയിരുന്നും സ്വന്തം കഥയോ മറ്റൊരാളുടെ കഥയോ പറഞ്ഞിട്ടൊ ,

വായിച്ചിട്ടോ പങ്കെടുക്കുവാന്‍ സാധിക്കുന്ന പരിപാടിയാണിത് ...!

ഒരു ദിനം കഥയ്ക്കു മാത്രമായി മാറ്റി വയ്ക്കുന്ന ഒക്ടോബര്‍ 17 , ശനിയാഴ്ച കാലത്ത് യു.കെ സമയം 10 മണി ( ഇന്ത്യന്‍ സമയം ഉച്ചക്ക് 2 .30 ) മുതല്‍

പിറ്റേന്ന് ഞായറാഴ്ച രാവിലെ 10 മണി വരെ ഈ കൂട്ടായ്മയുടെ മുഖ പുസ്തക തട്ടകത്തില്‍ തത്സമയം വന്ന് ആര്‍ക്കും കഥകള്‍ അവതരിപ്പിക്കാവുന്നതാണ് .

താല്പര്യമുള്ളവര്‍ https://www.facebook.com/groups/coffeeandpotery പേജില്‍ ലോഗിന്‍ ചെയ്തശേഷം,

'ലൈവ്' ആയി സ്വന്തം കഥയോ മറ്റുള്ളവരുടെ കഥയോ വായിക്കുകയോ പറയുകയൊ ചെയ്യാവുന്നതാണ്.

ആദ്യം സ്വയം പരിചയപ്പെടുത്തുക...

വായിക്കുന്ന കഥയെ കുറിച്ച് പറയുക ...

ഒപ്പം തന്നെ അക്കഥ അവതരിപ്പിക്കുക ...

ഓരൊ അവതരണങ്ങളും 10  12 മിനിറ്റിനുള്ളില്‍ ഒതുക്കുവാന്‍ ശ്രമിക്കുക .

 

സാഹിത്യ സ്‌നേഹികളായ ഏവര്‍ക്കും സ്വാഗതം ...

 




കൂടുതല്‍വാര്‍ത്തകള്‍.