CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 25 Minutes 38 Seconds Ago
Breaking Now

സൈന്യത്തോട് യുദ്ധത്തിന് ഒരുങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ്; കൂറ് പുലര്‍ത്തണമെന്ന് സീ ജിന്‍പിംഗിന്റെ വിലാപവും; റിപ്പോര്‍ട്ടുകള്‍ സത്യമാകുമോ?

ലഡാക്ക് മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യ, ചൈന കോര്‍പ്‌സ് കമ്മാന്‍ഡര്‍ തലത്തിലുള്ള ഏഴാംവട്ട ചര്‍ച്ചകള്‍ നടക്കവെയാണ് ഈ നീക്കം

ഇന്ത്യയും, ചൈനയും തമ്മിലുള്ള സംഘര്‍ഷം പരമോന്നതിയില്‍ എത്തിനില്‍ക്കുകയാണ്. ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ (എല്‍എസി) നിലനില്‍ക്കുന്ന ഈസ്‌റ്റേണ്‍ ലഡാക്കിലാണ് സൈനിക ബലാബലം പരീക്ഷിക്കുന്നത്. ഇതിനിടെ ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗ് ചൈനീസ് സൈന്യത്തോട് യുദ്ധത്തിനായി ഒരുങ്ങാന്‍ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തോട് ശരിയായ രീതിയില്‍ കൂറുപുലര്‍ത്തണമെന്നും സീ ജിന്‍പിംഗ് ചൈനീസ് സൈനികരോട് പറഞ്ഞിട്ടുള്ളതായി റിപ്പോര്‍ട്ട് വ്യക്തമാക്കി. ചൊവ്വാഴ്ച ഗുവാംഗ്‌ഡോംഗിലെ സൈനിക ബേസ് സന്ദര്‍ശിച്ച സീ ജിന്‍പിംഗ് സൈന്യത്തോടെ മനസ്സും, ഊര്‍ജ്ജവും യുദ്ധത്തിനായി മാറ്റിവെയ്ക്കാനും, അതീവ ജാഗ്രതയില്‍ തുടരാനും ആവശ്യപ്പെട്ടെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് പറയുന്നു. 

ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹുവയില്‍ നിന്നാണ് വിവരം ലഭിച്ചതെന്ന് സിഎന്‍എന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഈ വാക്കുകള്‍ ഇന്ത്യ, യുഎസ്, ചൈന സംഘര്‍ഷത്തിലുള്ള മറ്റ് ചില രാജ്യങ്ങള്‍ എന്നിവയില്‍ ആരെ ഉദ്ദേശിച്ചാണ് പറഞ്ഞിട്ടുള്ളതെന്ന് വ്യക്തമല്ല. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ മറീന്‍ കോര്‍പ്‌സില്‍ സംസാരിക്കവെയാണ് സീ കൂറുപുലര്‍ത്താനും, വിശ്വാസ്യതയുള്ളവരായി ശുദ്ധമായി തുടരാനും സൈന്യത്തോട് ആവശ്യപ്പെട്ടത്.

ലഡാക്ക് മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യ, ചൈന കോര്‍പ്‌സ് കമ്മാന്‍ഡര്‍ തലത്തിലുള്ള ഏഴാംവട്ട ചര്‍ച്ചകള്‍ നടക്കവെയാണ് ഈ നീക്കം. മേയ് മാസത്തില്‍ തുടങ്ങിയ സംഘര്‍ഷം ഇപ്പോഴും അതേ തലത്തില്‍ തുടരുകയാണ്. ചൈന ആദ്യം പിന്‍മാറാതെ തങ്ങള്‍ പിന്‍മാറില്ലെന്ന നിലപാടില്‍ ഇന്ത്യ ഉറച്ച് നില്‍ക്കുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.