CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 21 Minutes 11 Seconds Ago
Breaking Now

ഗര്‍ഭിണിയായ സ്ത്രീയെ കൊലപ്പെടുത്തി ഗര്‍ഭസ്ഥ ശിശുവുമായി രക്ഷപ്പെട്ട യുവതി പോലീസ് പിടിയിലായി

ടെയ്‌ലര്‍ പ്രസവിച്ചതിന്റെ ഒരു ലക്ഷണവും കാണാത്തതിനെ തുടര്‍ന്നുണ്ടായ സംശയമാണ് ഒരു കൊലപാതകം ചുരുളഴിച്ചത്.

ഗര്‍ഭിണിയായ സ്ത്രീയെ കൊലപ്പെടുത്തി ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്ത് യുവതിയുടെ ക്രൂരത. യുഎസ് സ്വദേശിയായ ടെയ്‌ലര്‍ പാര്‍ക്കര്‍ എന്ന 27കാരിയാണ് ക്രൂരകൃത്യം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായിരിക്കുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ടെയ്‌ലര്‍ അറസ്റ്റിലാകുന്നത്. നവജാത ശിശുവുമായി കാറില്‍ പോകുന്നതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ടെയ്‌ലറുടെ കാര്‍ തടഞ്ഞിരുന്നു. താന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയെന്നും കുട്ടിക്ക് ശ്വാസം ഇല്ലെന്നുമായിരുന്നു ഇവര്‍ അറിയിച്ചത്.. ഇതേ തുടര്‍ന്ന് പൊലീസ് ഇരുവരെയും ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. എന്നാല്‍ ടെയ്‌ലര്‍ പ്രസവിച്ചതിന്റെ ഒരു ലക്ഷണവും കാണാത്തതിനെ തുടര്‍ന്നുണ്ടായ സംശയമാണ് ഒരു കൊലപാതകം ചുരുളഴിച്ചത്.

പാര്‍ക്കറിനെ കണ്ടെത്തിയ സ്ഥലത്തു നിന്നും കുറച്ചകലെയായാണ് സുഹൃത്തായ റീഗണ്‍ സിമോണ്‍സ് ഹാന്‍കോക്ക് എന്ന 21 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഗര്‍ഭിണിയായിരുന്നു ഇവരുടെ കുഞ്ഞിനെയും കണ്ടെത്താനായില്ല. തുടര്‍ന്നാണ് കൊലപാതകം എന്ന് ഉറപ്പിച്ചത്. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് ടെയ്‌ലറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.