CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 1 Seconds Ago
Breaking Now

വിദേശ കറന്‍സി കേസും ഈന്തപ്പഴ വിതരണവും ഉള്‍പ്പെടെ ശിവശങ്കറിന് കുരുക്കാകുന്നു ; അറസ്റ്റിലേക്ക് നീങ്ങവേ ആശുപത്രിയില്‍

1.90 ലക്ഷം യു.എസ് ഡോളറാണ് കേസിലെ പ്രതികള്‍ വിദേശത്തേക്ക് കടത്തിയത്. ഡോളര്‍ വിട്ടുകിട്ടുന്നതിന് ശിവശങ്കര്‍ ബാങ്ക് ഉദ്യേഗസ്ഥര്‍ക്ക മേല്‍ സമ്മര്‍ദം ചെലുത്തി

എം. ശിവശങ്കറിന്റെ പെട്ടെന്നുള്ള അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങാന്‍ കാരണം വിദേശ കറന്‍സി, ഈത്തപ്പഴ കേസുകളാണ്. 1.90 ലക്ഷം യു.എസ് ഡോളറാണ് കേസിലെ പ്രതികള്‍ വിദേശത്തേക്ക് കടത്തിയത്. ഡോളര്‍ വിട്ടുകിട്ടുന്നതിന് ശിവശങ്കര്‍ ബാങ്ക് ഉദ്യേഗസ്ഥര്‍ക്ക മേല്‍ സമ്മര്‍ദം ചെലുത്തി. പണം പിന്നീട് കവടിയാറില്‍ വെച്ച് കോണ്‍സുലേറ്റിലെ ഖാലിദിന് കൈമാറുകയും ഖാലിദ് ഈ തുക വിദേശത്തേക്ക് കടത്തുകയും ചെയ്തു. ഇന്നലെയാണ് എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനായി അദ്ദേഹത്തിന്റെ വസതിയിലേക്ക് കസ്റ്റംസ് എത്തിയത്. 

എന്നാല്‍ അദ്ദേഹത്തിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്നാണ് ആശുപത്രയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

അതേസമയം എം. ശിവശങ്കറിന് ആന്‍ജിയോഗ്രാം പൂര്‍ത്തിയായി. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ അദ്ദേഹത്തിനില്ലെന്ന് ഡോക്ടര്‍മാര്‍. എങ്കിലും 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരും.

 




കൂടുതല്‍വാര്‍ത്തകള്‍.