CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 48 Minutes 5 Seconds Ago
Breaking Now

സാഹിത്യോത്സവം സംഘടിപ്പിക്കാന്‍ എത്തിയ സംഘാടകയെ അബുദാബി മന്ത്രി ലൈംഗിക പീഡനത്തിന് ഇരയാക്കി; വീട്ടില്‍ ചര്‍ച്ചയ്ക്ക് വിളിച്ചുവരുത്തിയ ഷെയ്ഖ് അക്രമിച്ചെന്ന് ബ്രിട്ടീഷുകാരി; ആരോപണം നിഷേധിച്ച് രാജകുടുംബാംഗം; സ്‌കോട്ട്‌ലണ്ട് യാര്‍ഡ് വിവരങ്ങള്‍ തേടുന്നു

3500 പൗണ്ടിന്റെ സ്വര്‍ണ്ണവും, വജ്രവും അടങ്ങിയ വാച്ച് നല്‍കി സ്വാഗതം ചെയ്ത ശേഷം സംസാരിക്കവെയാണ് ഷെയ്ഖ് ശരീരത്തില്‍ സ്പര്‍ശിക്കാന്‍ തുടങ്ങിയതെന്ന് കെയ്റ്റ്‌ലിന്‍

എമിറേറ്റ്‌സ് സഹിഷ്ണുത മന്ത്രിക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ത്തി അബുദാബിയിലെ ഹേ സാഹിത്യോത്സവ സംഘാടക. ഗുരുതരമായ ലൈംഗിക അതിക്രമം നടന്നതായാണ് 32-കാരി കെയ്റ്റ്‌ലിന്‍ മക്‌നമാറയുടെ ആരോപണം. ഈ വര്‍ഷം വാലന്റൈന്‍ ദിനത്തില്‍ 69-കാരന്‍ ഷെയ്ഖ് നഹിയാന്‍ മുബാറക് അല്‍ നഹിയാന്‍ തന്നെ അക്രമിച്ചെന്ന് കെയ്റ്റ്‌ലിന്‍ പറയുന്നു. 

നഗരത്തില്‍ സാഹിത്യോത്സവം നടത്താന്‍ പ്രവര്‍ത്തിക്കുമ്പോള്‍ നടന്ന സംഭവങ്ങളില്‍ സ്‌കോട്ട്‌ലണ്ട് യാര്‍ഡ് കെയ്റ്റ്‌ലിനെ ഇന്റര്‍വ്യൂ ചെയ്യുന്നുണ്ട്. പേര് വെളിപ്പെടുത്താതിരിക്കാനുള്ള അവകാശം ഉപേക്ഷിച്ചാണ് സണ്‍ഡേ ടൈംസില്‍ തനിക്ക് നേരെ നടന്ന അക്രമങ്ങള്‍ സംബന്ധിച്ച് ഇവര്‍ അഭിമുഖം നല്‍കിയത്. അബുദാബി ഭരിക്കുന്ന കുടുംബത്തിലെ അംഗമാണ് ആരോപണം നേരിടുന്ന ഷെയ്ഖ്. 

ഹൃദയങ്ങളുടെ ഷെയ്ഖ് എന്ന് അറിയപ്പെടുന്ന വ്യക്തിയാണ് അല്‍ നഹിയാന്‍. എന്നാല്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് ഷെയ്ഖിന്റെ വാദം. കെയ്റ്റ്‌ലിന്‍ ഉയര്‍ത്തിയ വാദങ്ങള്‍ അതിശയിപ്പിക്കുന്നതും ദുഃഖകരവുമാണെന്നാണ് ഷെയ്ഖ് പ്രതികരിക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ക്യാബിനറ്റില്‍ ടോളറന്‍സ് മന്ത്രിയായി ഷെയ്ഖ് തുടരുന്നിടത്തോളം യുഎഇയിലേക്ക് മടങ്ങില്ലെന്ന് ഹേ ഫെസ്റ്റിവല്‍ ഡയറക്ടറായ കെയ്റ്റിലിന്‍ തറപ്പിച്ച് പറയുന്നു. 

ഷെയ്ഖ് നഹിയാന്‍ മുബാറക് അല്‍ നഹിയാന്‍ അബുദാബി രാജകുടുംബത്തിലെ അംഗമാണ്. ലോകത്തിലെ നാലാമത്തെ ധനിക രാജകുടുംബമാണ് ഇത്. 640 ബില്ല്യണ്‍ പൗണ്ടിന്റെ മൂല്യമുള്ള ഈ കുടുംബത്തിന് മാഞ്ചസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ടീമില്‍ ഉള്‍പ്പെടെ നിക്ഷേപമുണ്ട്. സാഹിത്യോത്സവം സംഘടിപ്പിക്കാന്‍ എത്തിയ തന്നെ ഷെയ്ഖ് വീട്ടിലേക്ക് ഡിന്നറിന് വിളിച്ചുവരുത്തിയ ശേഷമാണ് സംഭവങ്ങളെന്ന് കെയ്റ്റിലിന്‍ വ്യക്തമാക്കി. 

3500 പൗണ്ടിന്റെ സ്വര്‍ണ്ണവും, വജ്രവും അടങ്ങിയ വാച്ച് നല്‍കി സ്വാഗതം ചെയ്ത ശേഷം സംസാരിക്കവെയാണ് ഷെയ്ഖ് ശരീരത്തില്‍ സ്പര്‍ശിക്കാന്‍ തുടങ്ങിയതെന്ന് ഇവര്‍ പറയുന്നു. എതിര്‍ത്തപ്പോള്‍ ബലം പ്രയോഗിച്ച് തുടങ്ങി. ഷെയ്ഖില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഘട്ടത്തിലെല്ലാം അക്രമം തുടര്‍ന്നെന്ന് കെയ്റ്റ്‌ലിന്‍ വ്യക്തമാക്കി. ഫെസ്റ്റിവലിന് തുടക്കം കുറിച്ച ശേഷം യുഎഇയില്‍ നിന്നും ലണ്ടനിലേക്ക് പോരുകയും ചെയ്തു. ലോക്ക്ഡൗണിന് ശേഷം കെയ്റ്റ്‌ലിന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.