CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 40 Minutes 5 Seconds Ago
Breaking Now

ബാര്‍കോഴ വിവാദത്തില്‍ ചതിവും വഞ്ചനയും നടത്തിയത് യു.ഡി.എഫാണ് ; എല്‍ഡിഎഫ് നടത്തിയത് രാഷ്ട്രീയ സമരം മാത്രം ; ന്യായീകരണവുമായി ജോസ് കെ മാണി

പാലാ സീറ്റ് കേരള കോണ്‍ഗ്രസിന്റെ ഹൃദയ വികാരമാണ്. മുന്നണി നേതൃത്വത്തിന്റെ തീരുമാനമായിരിക്കും അന്തിമം.

കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തിയത് കോണ്‍ഗ്രസിലെ ഒരു വിഭാഗമാണെന്ന് ജോസ് കെ. മാണി. ബാര്‍കോഴ വിവാദത്തില്‍ ചതിവും വഞ്ചനയും നടത്തിയത് യു.ഡി.എഫാണ്. എല്‍ഡിഎഫിന്റെത് രാഷ്ട്രീയ സമരം മാത്രം. പാലാ സീറ്റ് കേരള കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ടത് തന്നെയാണെന്നും സീറ്റ് വിഭജനം എല്‍.ഡി.എഫില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെന്നും ജോസ് കെ. മാണി.

പാലാ സീറ്റ് കേരള കോണ്‍ഗ്രസിന്റെ ഹൃദയ വികാരമാണ്. മുന്നണി നേതൃത്വത്തിന്റെ തീരുമാനമായിരിക്കും അന്തിമം. കേരള കോണ്‍ഗ്രസിന്റെ ശക്തിയെന്ന് എല്‍.ഡി.എഫിന് അറിയാം. അതിനനുസരിച്ചുള്ള പരിഗണന ലഭിക്കുമെന്നുറപ്പാണ്. സീറ്റ് വിഭജനം ഒരിക്കലും കീറാമുട്ടിയാകില്ല. സീറ്റ് വിഭജനം എല്‍.ഡി.എഫില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ള നേതൃത്വമാണ് എല്‍ഡിഎഫിന്റെത്. കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റും. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.