CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 7 Seconds Ago
Breaking Now

കാലിഫോര്‍ണിയ ഇരട്ടകൊലപാതകം ; അഞ്ജനയെ കൊന്നത് ക്രൂരമായി ; കാര്‍ ദേഹത്തുകയറ്റിയിറക്കി ; അനിലയ്‌ക്കെതിരെ നരഹത്യാ കുറ്റം ചുമത്തി

പാര്‍ക്കിങ് ഏരിയയില്‍ വച്ചാണ് കാര്‍ ഇടിച്ചതെന്ന് വ്യക്തമായി. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മൂന്നു വാഹനങ്ങളുടെ വശങ്ങള്‍ തകര്‍ന്നിട്ടുണ്ടായിരുന്നു.

അമേരിക്കയിലെ കലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ അനില ബേബിക്കെതിരെ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങള്‍. തൃശൂര്‍ സ്വദേശിനി അഞ്ജന ഹരി (35), തിരുവനന്തപുരം സ്വദേശിനി ആന്‍ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അനില ബേബിക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി റിപ്പോര്‍ട്ട്.മില്‍പീറ്റസിലെ അപ്പാര്‍ട്‌മെന്റ് സമുച്ചയത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. അഞ്ജനയെ എസ്യുവി ഇടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് നിലവിലെ അന്വേഷണത്തില്‍ പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അനിലയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പാര്‍ക്കിങ് ഏരിയയില്‍ വച്ചാണ് കാര്‍ ഇടിച്ചതെന്ന് വ്യക്തമായി. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മൂന്നു വാഹനങ്ങളുടെ വശങ്ങള്‍ തകര്‍ന്നിട്ടുണ്ടായിരുന്നു. സംഭവം നടന്ന് മിനിറ്റുകള്‍ക്കകം ഒരാള്‍ പൊലീസിനെ വിളിച്ച് സുപ്രധാന വിവരങ്ങള്‍ കൈമാറി. നീലനിറത്തിലുള്ള എസ്യുവി വളരെ അശ്രദ്ധമായി ഓടിച്ചു പോകുന്നത് കണ്ടതായിട്ടാണ് സന്ദേശം. പൊലീസിന്റെ പട്രോളിങ് വണ്ടികള്‍ കടന്നുപോയ ഉടനെ വഹനം മില്‍പീറ്റ്‌സ് ബൊവാര്‍ഡിലെ വാള്‍ഗ്രീന്‍സ് പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്തതായും ഇദ്ദേഹം അറിയിച്ചു. പൊലീസ് എത്തുംവരെ വാഹനത്തെ ഇയാള്‍ നിരീക്ഷിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോള്‍ എസ് യുവിയുടെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന അനില ബേബിയെ പൊലീസ് ചോദ്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഒന്നിനോടും പ്രതികരിച്ചില്ല. പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. അനിലയുടെ കൈകാലുകളില്‍ പരുക്കും രക്തക്കറയും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.

അപ്പാര്‍ട്‌മെന്റിനുള്ളില്‍ ആന്‍ മേരി കൊല്ലപ്പെട്ടതിന് പിന്നാലെ അഞ്ജനയെ പാര്‍ക്കിങ് ഏരിയയിലേക്ക് വിളിച്ചുവരുത്തി വാഹനമിടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അഞ്ജനയെ കാറിടിപ്പിച്ച സംഭവത്തിന് ദൃക്‌സാക്ഷികളുണ്ടെന്നും പൊലീസ് അന്വേഷണം തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇരുവരുടെയും കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം പൊലീസ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

സംഭവത്തില്‍ ഫൊറന്‍സിക് പരിശോധനകള്‍ തുടരുകയാണ്. പരിശോധനകളും അന്വേഷണവും പൂര്‍ത്തിയായ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുകയുള്ളൂവെന്നാണ് മില്‍പീറ്റസ് പൊലീസിന്റെ നിലപാട്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമാക്കുന്നതിനായി അനിലയെ ചോദ്യം ചെയ്തുവരികയാണ്.മൂവരും സുഹൃത്തുക്കളും ഒരേ അപ്പാര്‍ട്‌മെന്റ് സമുച്ചയത്തില്‍ താമസിച്ചിരുന്നവരായിരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.