CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 31 Minutes 22 Seconds Ago
Breaking Now

ഇന്ത്യന്‍ ജനസംഖ്യയിലെ പകുതി ആളുകള്‍ക്കും കൊറോണാവൈറസ് പിടിപെടും; 2021 ഫെബ്രുവരി വരെ കാത്തിരിക്കൂ; മുന്നറിയിപ്പുമായി സര്‍ക്കാര്‍ പാനല്‍

ദുര്‍ഗ്ഗ പൂജ, ദീപാവലി തുടങ്ങിയ ആഘോഷങ്ങള്‍ വരാനിരിക്കവെയാണ് ഈ മുന്നറിയിപ്പ്

അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ഇന്ത്യയിലെ 1.3 ബില്ല്യണ്‍ ജനസംഖ്യയില്‍ പകുതി പേര്‍ക്കെങ്കിലും പുതിയ കൊറോണാവൈറസ് ഇന്‍ഫെക്ഷന്‍ പിടിപെടാന്‍ സാധ്യതയുള്ളതായി സര്‍ക്കാര്‍ പാനല്‍. ഇതുവഴി രോഗത്തിന്റെ വ്യാപനം കുറയാന്‍ സഹായിക്കുമെന്ന് കണക്കുകള്‍ തയ്യാറാക്കാന്‍ നിയോഗിച്ച സര്‍ക്കാര്‍ കമ്മിറ്റി വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‌സിനോട് പറഞ്ഞു. 

ഇന്ത്യയില്‍ നിലവിലെ കൊറോണാവൈറസ് കണക്ക് 75 ലക്ഷം കേസുകളാണ്. അമേരിക്ക മാത്രമാണ് ആകെ ഇന്‍ഫെക്ഷനുകളില്‍ ഇന്ത്യക്ക് മുന്നിലുള്ളത്. സെപ്റ്റംബര്‍ മധ്യത്തോടെ പരമോന്നതിയില്‍ എത്തിയ ശേഷം ഇന്ത്യയില്‍ ഇന്‍ഫെക്ഷന്‍ നിരക്ക് കുറയുകയാണ്. ശരാശരി 61,390 കേസുകളാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും റോയിറ്റേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

മാത്തമാറ്റിക്കല്‍ മോഡല്‍ പ്രകാരം നിലവില്‍ ഇന്ത്യയില്‍ 30% ജനസംഖ്യയിലും കൊറോണ എത്തിച്ചേര്‍ന്നിരിക്കാമെന്ന് ഐഐടി കാന്‍പൂരിലെ പ്രൊഫസര്‍ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു. ഇത് ഫെബ്രുവരിയോടെ 50% ആയി ഉയരുമെന്നാണ് കരുതുന്നത്, കമ്മിറ്റി അംഗം കൂടിയായ അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ സെറോളജിക്കല്‍ സര്‍വ്വെ നല്‍കുന്ന കണക്കുകളേക്കാള്‍ ഏറെ ഉയര്‍ന്ന തലത്തിലാണ് കമ്മിറ്റി നിലവിലെ ഇന്‍ഫെക്ഷനുകളെ കണക്കാക്കുന്നത്.

14% പേര്‍ക്ക് ഇന്‍ഫെക്ഷന്‍ ബാധിച്ചിരിക്കാമെന്നാണ് സെറോളജിക്കല്‍ സര്‍വ്വെ കണക്ക്. വലിയ ജനസംഖ്യയുള്ള രാജ്യത്ത് സാമ്പിള്‍ ശേഖരിച്ചുള്ള സര്‍വ്വെയ്ക്ക് കൃത്യത കുറവായിരിക്കുമെന്നാണ് അഗര്‍വാള്‍ ചൂണ്ടിക്കാണിക്കുന്നത്. സര്‍ക്കാര്‍ അനുശാസിക്കുന്ന നിബന്ധനകള്‍ പാലിക്കാതെ പോയാല്‍ കാര്യങ്ങള്‍ ഈ മുന്നറിയിപ്പിലൊന്നും നില്‍ക്കില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ദുര്‍ഗ്ഗ പൂജ, ദീപാവലി തുടങ്ങിയ ആഘോഷങ്ങള്‍ വരാനിരിക്കവെയാണ് ഈ മുന്നറിയിപ്പ്. 




കൂടുതല്‍വാര്‍ത്തകള്‍.