CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 48 Minutes 48 Seconds Ago
Breaking Now

ചാനലിന്റെ പക്ഷപാതമൊന്ന് കാണൂ ; സംപ്രേക്ഷണത്തിന് മുമ്പ് തന്റെ അഭിമുഖം പുറത്തുവിട്ട് ട്രംപ്

അഭിമുഖത്തില്‍ അവതാരകയുടെ ചോദ്യത്തില്‍ ട്രംപ് തൃപ്തനല്ലായിരുന്നു. കോവിഡ് വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ട്രംപ് ക്ഷുഭിതനായി.

അവതാരകയുടെ ചോദ്യങ്ങള്‍ പക്ഷപാതപരമാണെന്ന് ആരോപിച്ച് ചാനലില്‍ സംപ്രേക്ഷണം ചെയ്യും മുമ്പ് തന്റെ അഭിമുഖം പുറ്തതുവിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സിബിഎസ് ന്യൂസ് ചാനല്‍ നടത്തിയ 60 മിനിറ്റ് എന്ന അഭിമുഖ പരിപാടിയാണ് ട്രംപ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

അഭിമുഖത്തില്‍ അവതാരകയുടെ ചോദ്യത്തില്‍ ട്രംപ് തൃപ്തനല്ലായിരുന്നു. കോവിഡ് വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ട്രംപ് ക്ഷുഭിതനായി.

പിന്നാലെ ചാനലിന്റെ അവതാരകയുടെ പക്ഷാപാതവും വിദ്വേഷണം ദാര്‍ഷ്ട്യവും നിറഞ്ഞ നിലപാടുകള്‍ കാണു എന്ന അടിക്കുറുപ്പോടെ ട്രംപ് വീഡിയോ പുറത്തുവിട്ടത്.

സിബിഎസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ജോ ബൈയ്ഡന് അനുകൂലമായി നിലപാട് സ്വീകരിക്കുന്നുവെന്ന് ട്രംപ് ആവര്‍ത്തിച്ചു. കടുത്ത ചോദ്യങ്ങള്‍ തന്നോടും മൃദു ചോദ്യങ്ങള്‍ ബൈയ്ഡനോടും ചോദിക്കുന്നുവെന്നാണ് ട്രംപ് ആരോപിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.