CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 21 Minutes 11 Seconds Ago
Breaking Now

ബിഹാര്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് റെയ്ഡ് ; കാറില്‍ നിന്ന് കണ്ടെത്തിയത് 8.5 ലക്ഷം രൂപ ; പണവും കാറും ആരുടേതെന്നറിയില്ലെന്ന് എഐസിസി സെക്രട്ടറി

ആദായ നികുതി വകുപ്പിന് ചില സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഓഫീസില്‍ റെയ്ഡ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ബിഹാറില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 8.5 ലക്ഷം രൂപ പിടിച്ചെടുത്തു. പട്‌നയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ക്ക് ചെയ്ത ഒരു കാറില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. കാറിന്റെ ഉടമ അഷുതോഷിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.

ഇക്കാര്യത്തില്‍ ആദായ നികുതി വകുപ്പിന് ചില സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഓഫീസില്‍ റെയ്ഡ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. റെയ്ഡ് നടക്കുന്ന സമയത്ത് ഓഫീസിലുണ്ടായിരുന്ന സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശക്തി സിംഗ് ഗോഹിലിനേയും ദേശീയ വക്താവ് സുര്‍ജേവാലയേയും ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.

നടപടിയെ വിമര്‍ശിച്ച് ശക്തി സിംഗ് ഗോഹില്‍ കോണ്‍ഗ്രസിനെ മോശക്കാരായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ആരോപിച്ചു. ബിജെപി ജെഡിയു സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് റെയ്ഡ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ബിജെപി ജെഡിയു സര്‍ക്കാരിന് അറിയാമെന്നും അതിനാലാണ് അവര്‍ ഇത്തരത്തിലുള്ള അഭ്യാസങ്ങള്‍ നടത്തുന്നതെന്നും ശക്തി സിങ് പറഞ്ഞു. പണം പിടിച്ചെടുത്തയാളുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്നും പണവും കാറും ആരുടേതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




കൂടുതല്‍വാര്‍ത്തകള്‍.