CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 37 Minutes 27 Seconds Ago
Breaking Now

നൂറ്റാണ്ടിന്റെ ഇതിഹാസം മഹാകവി അക്കിത്തത്തിന് പ്രണാമം അര്‍പ്പിച്ചുകൊണ്ട് ജ്വാല ഇമാഗസിന്‍ ഒക്‌റ്റോബര്‍ ലക്കം പ്രസിദ്ധീകരിച്ചു

'കാലാഗ്‌നിയില്‍ ഭസ്മമായിപ്പോകാത്ത കാവ്യബിംബങ്ങള്‍ കണ്ണു നീര്‍ത്തുള്ളികൊണ്ടും ചിരിത്തരികള്‍ കൊണ്ടും വാര്‍ത്തെടുത്ത' മലയാളത്തിന്റെ പ്രിയ കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് പ്രണാമം അര്‍പ്പിച്ചു യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇമാഗസിന്റെ ഒക്ടോബര്‍ ലക്കം പ്രസിദ്ധീകരിച്ചു.

മലയാളത്തിലെ ആദ്യചലച്ചിത്രമായ വിഗതകുമാരനിലെ നായികയായ പി.കെ. റോസിയുടെ ജീവിതം ആരെയും വേദനിപ്പിക്കുന്നതാണ്. ദളിത് സ്ത്രീ ഉയര്‍ന്ന ജാതിയില്‍പ്പെട്ട കഥാപാത്രമായി അഭിനയച്ചതിന് പി കെ റോസിയും കുടുംബവും നേരിട്ടത് അതിക്രൂരമായ ആക്രമണം ആയിരുന്നു. ആര്‍. ഗോപാലകൃഷ്ണന്‍ ആ ജീവിതം ഹൃദയസപര്‍ശിയായ എഴുതിയിരിക്കുന്നു പി.കെ. റോസി മലയാള സിനിമയിലെ ആദ്യ നായിക എന്ന ലേഖനത്തില്‍.

'കല്പനാരാമത്തില്‍ കണിക്കൊന്ന പൂത്തപ്പോള്‍ സ്വപ്ന മനോഹരി നീ വന്നു' എന്ന സുന്ദര ഗാനം ആലപിച്ച കൊച്ചിന്‍ ഇബ്രാഹിം എന്ന ഗായകനെ വായക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന ലേഖനമാണ് 'ബാബു രാജിന്റെ കണിക്കൊന്ന; കൊച്ചിന്‍ ഇബ്രാഹിമിന്റെയും'. മലയാള ചലച്ചിത്ര ഗാനങ്ങളെയും അവയുടെ പിറവവിയെക്കുറിച്ചും എഴുതുന്ന രവിമേനോന്റെ തൂലികയില്‍ പിറന്ന ഈ ലേഖനവും വായനക്കാര്‍ ഇഷ്ടപ്പെടും.

അശ്വതി അരുണ്‍ രചിച്ച 'ആഘോരി മന്ത്രം ജപിച്ച സന്യാസിനി', എ. കെ. അബൂതിയുടെ 'മണല്‍ക്കാറ്റിന്റെ കാല്‍പ്പാടുകള്‍', ലിസ് ലോനയുടെ 'ചുവന്ന ചരടില് താലിയും കുരിശും', അക്ഷര എസ് എഴുതിയ 'കള്ളന്‍' എന്നിവയാണ് ജ്വാലയുടെ ഒക്‌ടോബര്‍ ലക്കത്തിലെ കഥകള്‍.

ഗിരിജ ദേവിയുടെ 'അമാവാസി', സഫ്‌ന ഷമീറിന്റെ 'കാഴ്ച്ച', അനാമിക പ്രകാശിന്റെ ' ഓട്ടോഗ്രാഫിലെ ഓര്‍മ്മയനക്കങ്ങള്‍' എന്നീ കവിതകളും ഈ ലക്കത്തെ മനോഹരമാക്കുന്നു. ജ്വാല ഇമാഗസിന്‍ ഒക്ടോബര്‍ ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പ്രസ് ചെയ്യുക 

 

https://issuu.com/jwalaemagazine/docs/october_2020

 

Sajish Tom

 




കൂടുതല്‍വാര്‍ത്തകള്‍.