CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 55 Minutes 31 Seconds Ago
Breaking Now

രമേശ് ചെന്നിത്തല ഒരു കോടി രൂപയും കെ ബാബു 50 ലക്ഷവും വി എസ് ശിവകുമാര്‍ 25 ലക്ഷവും ബാറുടമകളില്‍ നിന്ന് കൈപ്പറ്റിയെന്ന ബിജു രമേശിന്റെ ആരോപണം ; ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി

അനുമതി തേടിയുളള ഫയല്‍ ഗവര്‍ണര്‍ക്കും സ്പീക്കര്‍ക്കും ഉടന്‍ കൈമാറും.

ബാര്‍ക്കോഴ കേസില്‍ ബിജു രമേശിന്റ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നല്‍കി.മുന്‍ മന്ത്രിമാരായ കെ ബാബു, വിഎസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താനും അനുമതിയുണ്ട്. ഗവര്‍ണ്ണറുടെയും സ്പീക്കറുടെയും അനുമതി ലഭിച്ചാല്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. അനുമതി തേടിയുളള ഫയല്‍ ഗവര്‍ണര്‍ക്കും സ്പീക്കര്‍ക്കും ഉടന്‍ കൈമാറും.

രഹസ്യാന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാര്‍ അനുമതി തേടിയിരുന്നത്.

ബാര്‍ കോഴ ഇടപാടില്‍ അന്ന് അഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഒരു കോടി രൂപയും എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബു 50 ലക്ഷവും മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ 25 ലക്ഷവും ബാറുടമകളില്‍ നിന്ന് കൈപ്പറ്റിയെന്ന് ബാറുടമകളില്‍ ഒരാളായ ബിജു രമേശ് ആരോപിച്ചിരുന്നു. കെ എം മാണിക്കെതിരായ കോഴയാരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി പത്ത് കോടി വാഗ്ദാനം ചെയ്‌തെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 

മുന്‍മന്ത്രിമാര്‍ക്കെതിരെയുള്ള കോഴയാരോപണം എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം, കേന്ദ്ര അന്വേഷണമില്ലാത്ത പക്ഷം, സംസ്ഥാന പൊലീസ് മേധാവി പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തണം, ഈ അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടമുണ്ടാകണം എന്നിങ്ങനെ പൊതുതാല്‍പര്യ ഹര്‍ജിയില്‍ മുന്‍പ് ആവശ്യപ്പെട്ടിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.