CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 53 Minutes 3 Seconds Ago
Breaking Now

യുകെയില്‍ '10 ദിവസത്തിനകം' കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങും; തയ്യാറെടുക്കാന്‍ ആശുപത്രികള്‍ക്ക് ഉത്തരവ്; ഫിസര്‍ വാക്‌സിന്‍ ഡിസംബര്‍ 7ന് എത്തും; എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പ്രഥമ പരിഗണന

ബെല്‍ജിയത്തിലെ ഫാക്ടറിയില്‍ നിന്നും പുറത്തിറങ്ങുന്ന ഫിസര്‍ വാക്‌സിന്‍ -70 സെല്‍ഷ്യസില്‍ നിന്ന് രോഗിയുടെ കൈകളില്‍ കുത്തിവെയ്ക്കുന്നത് വരെ നാല് തവണ മാത്രമാണ് പുറത്തിറക്കാന്‍ കഴിയുക

10 ദിവസത്തിനകം എത്തിച്ചേരുന്ന കൊവിഡ് വാക്‌സിന്‍ വിതരണത്തിനായി ഒരുങ്ങിയിരിക്കാന്‍ ഇംഗ്ലണ്ടിലെ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം. എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പ്രഥമ പരിഗണന നല്‍കി, ആദ്യ ഘട്ടത്തിലെത്തുന്ന വാക്‌സിനുകള്‍ ഇവര്‍ക്ക് നല്‍കപ്പെടും. ഫിസര്‍, ബയോഎന്‍ടെക് വികസിപ്പിച്ച വാക്‌സിന്റെ ആദ്യ ഡെലിവെറി ഡിസംബര്‍ 7നും, ഡിസംബര്‍ 9നും ഇടയില്‍ ആശുപത്രികള്‍ക്ക് ലഭിക്കുമെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ വിവിധ ആശുപത്രികളെ ഉദ്ധരിച്ചാണ് ഈ വിവരം അവര്‍ പങ്കുവെച്ചത്. 

95 ശതമാനം ഫലപ്രദമാണെന്ന് സ്ഥിരീകരിച്ച ഫിസര്‍ വാക്‌സിന്‍ ഏറ്റവും താഴ്ന്ന താപനിലയില്‍ ശീതീകരിച്ച് സൂക്ഷിക്കേണ്ടതുണ്ട്. ഡിസംബര്‍ 7ന് ആദ്യ വാക്‌സിനുകള്‍ പ്രതീക്ഷിക്കുന്നതായും എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഇതിന്റെ അടുത്ത ആഴ്ച മുതല്‍ കുത്തിവെയ്പ്പ് നല്‍കാന്‍ സാധിക്കുമെന്നും പത്രം വ്യക്തമാക്കുന്നു. എന്നാല്‍ ഇതിന് മുന്നോടിയായി മെഡിസിന്‍സ് & ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ അംഗീകാരം വാക്‌സിന് ലഭിക്കുമോയെന്ന ചോദ്യം ബാക്കിയാണ്. 

എന്‍എച്ച്എസ് ഇംഗ്ലണ്ട് ഇതുവരെ ഇക്കാര്യത്തില്‍ തീയതി സ്ഥിരീകരിച്ചിട്ടില്ല. എംഎച്ച്ആര്‍എ അംഗീകാരം ഉള്‍പ്പെടെ പല നടപടിക്രമങ്ങളും ബാക്കിയുള്ളതാണ് കാരണം. പത്ത് ദിവസം കൊണ്ട് വാക്‌സിന് അംഗീകാരം ലഭിക്കാനും സാധ്യത ഏറെയുണ്ട്. ഫിസര്‍ വാക്‌സിന്‍ യുകെയില്‍ ഉപയോഗിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ താന്‍ റെഗുലേറ്ററോട് ആവശ്യപ്പെട്ടതായി നവംബര്‍ 20ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. മഹാമാരിയെ നിയന്ത്രിക്കാനുള്ള സുപ്രധാന ചുവടുവെയ്പ്പായാണ് ഇതിനെ കണക്കാക്കിയത്. 

വാക്‌സിന്റെ ഗുണമേന്മ പരിശോധിക്കാനുള്ള ഡാറ്റ തങ്ങള്‍ക്ക് ലഭിച്ചതായി എംഎച്ച്ആര്‍എ തിങ്കളാഴ്ച സ്ഥിരീകരിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ എത്തുന്ന വാക്‌സിനുകളുടെ ചെറിയ ഷെല്‍ഫ് ലൈഫും, ലോജിസ്റ്റിക്കല്‍ ബുദ്ധിമുട്ടുകളും പരിഗണിച്ച് ഇവ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് തന്നെ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ബെല്‍ജിയത്തിലെ ഫാക്ടറിയില്‍ നിന്നും പുറത്തിറങ്ങുന്ന ഫിസര്‍ വാക്‌സിന്‍ -70 സെല്‍ഷ്യസില്‍ നിന്ന് രോഗിയുടെ കൈകളില്‍ കുത്തിവെയ്ക്കുന്നത് വരെ നാല് തവണ മാത്രമാണ് പുറത്തിറക്കാന്‍ കഴിയുക.  




കൂടുതല്‍വാര്‍ത്തകള്‍.