CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 9 Seconds Ago
Breaking Now

പത്ത് ദിവസത്തിനകം യുഎസില്‍ പ്രതിദിനം 4000 പേര്‍ മരിക്കും; ആശുപത്രി അഡ്മിഷനുകള്‍ ഒരൊറ്റ ദിനം 90,000 കടന്ന് റെക്കോര്‍ഡ് അടിച്ചു; ക്രിസ്മസും, ന്യൂഇയറും കൂടുതല്‍ കുഴപ്പമാകുമെന്ന് ഡോ. ഫോസി

ശൈത്യകാലം കൂടി എത്തുന്നതോടെ അമേരിക്കക്കാര്‍ കൊവിഡില്‍ പൊറുതിമുട്ടുമെന്നാണ് വിദഗ്ധര്‍ വിശ്വസിക്കുന്നത്

ഒരൊറ്റ ദിവസം 90,000 പേര്‍ കൊവിഡ് രോഗത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് റെക്കോര്‍ഡ് അടിച്ച് അമേരിക്ക. അടുത്ത പത്ത് ദിവസത്തിനകം യുഎസില്‍ മരണസംഖ്യ ഇരട്ടിയായി വര്‍ദ്ധിച്ച് 4000-ലേക്ക് ഉയരുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. തണുത്ത കാലാവസ്ഥയും, താങ്ക്‌സ്ഗിവിംഗ് യാത്രയും ചേര്‍ന്നാണ് ഈ ആഘാതം സൃഷ്ടിക്കുക. 

വാക്‌സിന്‍ എത്തുമെന്ന പ്രതീക്ഷ ഒരു വശത്ത് ശക്തമാകുമ്പോഴും മഹാമാരി ഇനിയും പൂര്‍ത്തിയായിട്ടില്ലെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡുകള്‍ തൊടുമ്പോള്‍ ദുരന്തം വരുംദിനങ്ങള്‍ ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പാണ് യുഎസിലെ വിദഗ്ധര്‍ പങ്കുവെയ്ക്കുന്നത്. താങ്ക്‌സ്ഗിവിംഗ് പോലുള്ള അവസ്ഥയാണ് ക്രിസ്മസും, ന്യൂഇയറും നല്‍കുകയെന്ന് ഉന്നത ഇന്‍ഫെക്ഷ്യസ് ഡിസീസ് എക്‌സ്‌പേര്‍ട്ട് ഡോ. ആന്റണി ഫോസി പറഞ്ഞു. 

ഡിസംബറില്‍ മുഴുവന്‍ കൊറോണാവൈറസ് കേസുകള്‍ കുതിച്ചുയരുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. ബ്ലാക്ക് ഫ്രൈഡേ ദിനത്തില്‍ യുഎസില്‍ 13.1 മില്ല്യണ്‍ ഇന്‍ഫെക്ഷനുകള്‍ മറിടകടന്നിരുന്നു. രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് പുതുതായി രോഗം തിരിച്ചറിഞ്ഞത്. 1 ലക്ഷം പുതിയ കേസുകള്‍ക്ക് മുകളില്‍ തുടര്‍ച്ചയായ 25-ാം ദിവസമാണ് അന്ന് രേഖപ്പെടുത്തിയത്. 

ഇതിനൊപ്പം ശൈത്യകാലം കൂടി എത്തുന്നതോടെ അമേരിക്കക്കാര്‍ കൊവിഡില്‍ പൊറുതിമുട്ടുമെന്നാണ് വിദഗ്ധര്‍ വിശ്വസിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.