CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 11 Minutes 18 Seconds Ago
Breaking Now

മറഡോണയുടെ മരണത്തില്‍ ഉത്തരവാദിത്തമില്ല ; അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കും ; വിവാദങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി ഡോക്ടര്‍

ചെയ്യാവുന്നതെല്ലാം ചെയ്തു. മറഡോണയുടെ എല്ലാ കാര്യങ്ങളും തീരുമാനിച്ചിരുന്നത് അദ്ദേഹം തന്നെയാണ്.

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ ഉത്തരവാദിത്തമില്ലെന്ന് ഡോക്ടര്‍ ലിയോപോള്‍ഡ് ലൂക്കെ. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും ഡോക്ടര്‍ അറിയിച്ചു.ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നും ലഭ്യമായ എല്ലാ ചികിത്സകളും അദ്ദേഹത്തിന് ഉറപ്പുവരുത്തിയെന്നും ഡോക്ടര്‍ ലിയോപോള്‍ഡ് ലൂക്ക മാധ്യമങ്ങളോട് പറഞ്ഞു.

ചെയ്യാവുന്നതെല്ലാം ചെയ്തു. മറഡോണയുടെ എല്ലാ കാര്യങ്ങളും തീരുമാനിച്ചിരുന്നത് അദ്ദേഹം തന്നെയാണ്. താനും മറഡോണയും തമ്മിലുള്ളത് സുതാര്യമായ ബന്ധമായിരുന്നു. ഒരു വലിയ വ്യക്തി മരിക്കുമ്പോള്‍ ഇത്തരത്തില്‍ കുടുംബാംഗങ്ങളുള്‍പ്പെടെയുള്ളവര്‍ ആരോപണവുമായി രംഗത്ത് വരുന്നത് നിര്‍ഭാഗ്യകരമാണെന്നും മറഡോണയുടെ കുടുംബ ഡോക്ടര്‍ കൂടിയായ ഡോ. ലിയോപോള്‍ഡ് ലൂക്ക പറഞ്ഞു.ഇനി ഉയരുന്ന ആരോപണങ്ങള്‍ക്ക് അന്വേഷ ഉദ്യോഗസ്ഥരുടെ മുന്നില്‍ മറുപടി നല്‍കുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.  ഇതിനു പിന്നാലെ ചികിത്സിച്ച ഡോക്ടര്‍ ലിയോപോള്‍ഡ് ലൂക്കിന്റെ വീട്ടിലും ആശുപത്രിയിലും പരിശോധന നടത്തിയിരുന്നു.

ഡോക്ടര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായും ഇദ്ദേഹത്തിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മറഡോണയുടെ അടുത്ത ബന്ധുക്കളുടെയും മറ്റും മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്, എന്നാണ് സൂചന.

ഹൃദയാഘാതത്തെ തുടര്‍ന്ന് നവംബര്‍ 25നാണ് 60 വയസുകാരനായ മറഡോണ അന്തരിച്ചത്. രണ്ടാഴ്ച്ചയ്ക്ക് മുമ്പ് അദ്ദേഹം തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. സുഖംപ്രാപിച്ചുവരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ മരണവാര്‍ത്ത പുറംലോകമറിയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.