CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 8 Seconds Ago
Breaking Now

ഫാ ജോസ് അന്ത്യാംകുളത്തിന്റെ പൗരോഹിത്യ സില്‍വര്‍ ജൂബിലി ഡിസംബര്‍ 27ന്

വൈകുന്നേരം 7 മണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അദ്ധ്വക്ഷതയില്‍ വെര്‍ച്ച്വല്‍ ആശംസാ സമ്മേളനം ഉണ്ടായിരിക്കും.

സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ സ്പിരിച്വല്‍ കമ്മീഷന്‍ ചെയര്‍മാനും ലണ്ടന്‍ വാള്‍ത്താംസ്റ്റോ റെയ്‌നാം മിഷനുകളിലെ ഡയറക്ടറുമായ ജോസച്ചന്റെ പൗരോഹിത്യ ജൂബിലി വര്‍ഷാചരണത്തിന്റെ സമാപനം ഡിസംബര്‍ 27ാം തിയതി ഞായറാഴ്ച ഭര്തി നിര്‍ഭരമായി ആചരിക്കുന്നു. അന്നേ ദിവസം വാള്‍ത്താംസ്റ്റോ യില്‍ ഉച്ചയ്ക്ക് 2.30ന് അച്ചന്‍ ദിവ്യബലി അര്‍പ്പിച്ച് ദൈവത്തിന് നന്ദി പറയും. വൈകുന്നേരം 7 മണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അദ്ധ്വക്ഷതയില്‍ വെര്‍ച്ച്വല്‍ ആശംസാ സമ്മേളനം ഉണ്ടായിരിക്കും. വി ജി മോണ്‍ സിഞ്ഞോര്‍ ഡോക്ടര്‍ ആന്റണി ചുണ്ടെലിക്കാട്ട്, വി ജി ഫാ ജിനോ അരിക്കാട്ട്, ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്റര്‍ ഫാ ടോമി ഏടാട്ട്, മറ്റു വൈദീകരേയും പ്രതിനിധീകരിച്ച് വൈദീകനും അത്മായ സംഘടനാ പ്രതിനിധികളും ആശംസകള്‍ അര്‍പ്പിക്കും.

ഫാ ജോസ് അന്ത്യംകുളം തലശ്ശേരി രൂപതയിലെ പാലാ വയല്‍ ഇടവകാംഗമാണ്. 1995 ഡിസംബര്‍ 28 ന് അന്നത്തെ കല്യാണ്‍ രൂപതാ ബിഷപ്പായിരുന്ന മാര്‍ പോള്‍ ചിറ്റിലപ്പള്ളിയില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു. വിവിധ ഇടവകകളില്‍ വികാരിയായും സ്‌കൂളുകളില്‍ പ്രധാന അധ്യാപകനുമായി സേവനമനുഷ്ഠിച്ച ജോസച്ചന്‍ 2010 മുതല്‍ ഭദ്രാവതി രൂപതയുടെ വികാരി ജനറലായിരുന്നു.

ദൈവ വചന പ്രഘോഷകനും വലിയ മരിയ ഭക്തനും എംസിബിസി സഭാംഗവുമായ ജോസച്ചന്‍ 2013 ല്‍ ബ്രെന്‍ഡ്വുഡ് രൂപതയിലെ സീറോ മലബാര്‍ ചാപ്ലിയനായി ലണ്ടനിലെത്തി. ഏല്‍പ്പിക്കപ്പെട്ട അജപാലന ശുശ്രൂഷകളോടൊപ്പം സുവിശേഷവും മരിയ ഭക്തിയും വിശുദ്ധ കുര്‍ബാനയുടെ മഹത്വവും പ്രചരിപ്പിക്കുന്നതിന് അഹോരാത്രം അധ്വാനിക്കുന്ന ജോസച്ചന്‍ ജീവിതത്തിന്റെ വിവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവര്‍ക്ക് വലിയ സ്വാന്തനമായി യൂട്യൂബ് ചാനലിലൂടെയുള്ള ദൈനം ദിന പ്രഭാഷണവും എല്ലാ ബുധനാഴ്ചകളിലുമുള്ള മരിയന്‍ ദിന ശുശ്രൂഷയും വഴി അനേകം  പേര്ക്ക് ലഭിക്കുന്ന ദൈവാനുഗ്രഹങ്ങള്‍ ശാരീരികവും ആന്തരീകവും ആത്മീയവുമായ സൗഖ്യങ്ങള്‍ പരിശുദ്ധ മാതാവിന്റെ  മദ്ധ്യസ്ഥതയിലുള്ള ദൈവീക ഇടപെടലുകള്‍ക്ക് സാക്ഷ്യം വഹിക്കുന്നു.

ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള വിശ്വാസികളോട് ചേര്‍ന്ന് വാള്‍ത്താംസ്‌റ്റോ ,റെയ്‌നാം, ബാസില്‍ഡന്‍, ചെംസ് ഫോര്‍ഡ് മിഷന്‍ അംഗങ്ങള്‍ അച്ചന് പ്രാര്‍ത്ഥനാ നിരതമായ ആശംസകള്‍ നേരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.