CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 1 Seconds Ago
Breaking Now

രാജ്യം മുഴുവന്‍ മഞ്ഞുവീഴ്ചയില്‍ ; എട്ടിഞ്ച് വരെ മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങള്‍ ; റോഡില്‍ വാഹനവുമായി ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം

താഴ്ന്ന പ്രദേശങ്ങളില്‍ രണ്ട് ഇഞ്ച് കനത്തിലാണ് മഞ്ഞുവീഴ്ച.

ജനുവരിയായതോടെ ശൈത്യകാലം ശക്തമാകുകയാണ്. രാജ്യത്ത് പലയിടത്തും എട്ടിഞ്ച് കനത്തില്‍ മഞ്ഞുവീണിരിക്കുകയാണ്. വടക്കന്‍ ഇംഗ്ലണ്ടിലും സ്‌കോട്‌ലന്‍ഡിലുമാണ് തീവ്രമായ തണുപ്പുള്ളത്. മഞ്ഞു പെയ്തിരിക്കുന്നതിനാല്‍ പലയിടത്തും ഐസ് പാളി രൂപപ്പെടുന്നത് റോഡില്‍ തടസ്സം സൃഷ്ടിക്കുകയാണ്. യാത്ര ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണം.

താഴ്ന്ന പ്രദേശങ്ങളില്‍ രണ്ട് ഇഞ്ച് കനത്തിലാണ് മഞ്ഞുവീഴ്ച. വളരെ ഉയര്‍ന്ന പ്രദേശങ്ങളില്‍ എട്ടിഞ്ച് വരെ മഞ്ഞുവീഴ്ന്നുണ്ട്. അതിര്‍ത്തികളില്‍ തണുത്ത കാറ്റും വീശുന്നുണ്ട്. എന്നാല്‍ പടിഞ്ഞാറു നിന്ന് ചൂടു കാറ്റുകൂടി വീശുന്നതോടെ മവ പെയ്യാനും സാധ്യതയുണ്ട്.

ഇന്നലെ തുടങ്ങിയ മഞ്ഞു വീഴ്ച ഇന്നുംപലയിടത്തും തുടരും .ഇതിന്റെ ഫലമായി അടിയന്തര സര്‍വീസുകള്‍ പലതും തടസ്സപ്പെട്ടേക്കാം.

ഇന്നലെ മുതല്‍ കിഴക്കന്‍ സ്‌കോട്‌ലന്‍ഡില്‍ നിലനില്‍ക്കുന്ന ആംപര്‍ വാണിങ് ഇന്നും നിലനില്‍ക്കും. കാറ്റ് വടക്കു കിഴക്കന്‍ ദിശകളിലേക്ക് നീങ്ങുന്നതിനാല്‍ വെയില്‍സ്, തെക്കന്‍ ഇംഗ്ലണ്ട്, മിഡ്‌ലാന്ഡ്‌സ് എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.

റോഡുകളില്‍ വാഹനങ്ങള്‍ തെന്നിമാറി അപകടത്തിന് സാധ്യതയുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശമുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.