CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 26 Minutes 20 Seconds Ago
Breaking Now

കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവം; പ്രതികളെ കണ്ടെത്താനാകാതെ പോലീസ്; സംശയിക്കുന്നവര്‍ക്ക് ഡിഎന്‍എ ടെസ്റ്റ്

പ്രദേശത്തെ ആശുപത്രികള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.

കൊല്ലം ജില്ലയിലെ കല്ലുവാതുക്കലില്‍ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട നവജാതശിശു മരിച്ച സംഭവത്തില്‍ പ്രതികളെ കണ്ടെത്താനാകാതെ പോലീസ്. പ്രതികളേക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കാത്ത സാഹചര്യത്തില്‍ സംശയിക്കുന്നവരുടെ ഡിഎന്‍എ പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചു. പ്രദേശവാസികളായ എട്ട് പേരുടെ ഡിഎന്‍എ പരിശോധന ഉടന്‍ നടത്തും.

പോലീസ് അന്വേഷണം മൊബൈല്‍ ഫോണ്‍ ടവര്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. ഈമാസം അഞ്ചിനാണ് കൊല്ലം കല്ലുവാതുക്കലില്‍ സംഭവമുണ്ടായത്. ഊഴായിക്കോട് ക്ഷേത്രത്തിനു സമീപത്തെ വീട്ടുപറമ്പിലെ കരിയിലക്കൂട്ടത്തില്‍നിന്നാണ് രണ്ടുദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പൊക്കിള്‍കൊടി പോലും മുറിച്ചു മാറ്റാതെ ആയിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചത്. രാത്രി മുഴുവന്‍ തണുപ്പേറ്റ് കഴിഞ്ഞ കുഞ്ഞ് പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വെച്ച് മരിച്ചു. അണുബാധയായിരുന്നു മരണകാരണം.

സംഭവത്തില്‍ പോലീസ് പ്രദേശത്തെ ആശുപത്രികള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. എന്നാല്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് സംശയമുള്ളവരുടെ ഡിഎന്‍എ പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ആദ്യ ഘട്ടത്തില്‍ എട്ട് പേരുടെ ഡിഎന്‍എ പരിശോധിക്കും. ഇതിനുള്ള അനുമതി ഇവരില്‍ നിന്ന് അന്വേഷണ സംഘം ഉടന്‍ തേടും.

സംഭവത്തില്‍ കേസെടുത്ത പോലീസ് പാരിപ്പള്ളി സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം തുടരുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.