CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 31 Minutes 34 Seconds Ago
Breaking Now

മോഹന്‍ലാലിനേക്കാളും മമ്മൂട്ടിയേക്കാളും ഉര്‍വശിയ്ക്ക് മലയാളത്തില്‍ ഇഷ്ടപ്പെട്ട നടന്‍ ഇദ്ദേഹമാണ്...

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. 2020ല്‍ ഉര്‍വശി അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. സുധ കൊങ്കാരെ സംവിധാനം ചെയ്ത സൂരറൈ പോട്ര് എന്ന ചിത്രത്തില്‍ ഉര്‍വശിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമയിലെ തന്റെ അനുഭവങ്ങളെക്കുറിച്ചും ഇഷ്ട നടന്‍മാരെക്കുറിച്ചും അഭിമുഖത്തില്‍ ഉര്‍വശി വ്യക്തമാക്കി.

മലയാളത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമെല്ലാം ഒരുപാട് ഇഷ്ടമാണെന്നും ഉര്‍വശി പറഞ്ഞു. എന്നാല്‍ മലയാള സിനിമയില്‍ എക്കാലത്തേയും തന്റെ ഇഷ്ടനടന്‍ ഭരത്‌ഗോപിയാണെന്നും ഉര്‍വശി പറയുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും തന്നെയാണ് ആദ്യമായി മനസ്സിലേക്ക് വരുന്നത്. അവരെ ഒഴിവാക്കിയുള്ള ഒരു ചരിത്രം മലയാള സിനിമയ്ക്ക് ഇല്ലല്ലോ. റെയില്‍പാളങ്ങള്‍ പോലെ പരസ്പരം താരതമ്യം ചെയ്യാന്‍ കഴിയാത്ത രണ്ട് ശക്തികളാണ് അവര്‍ രണ്ടുപേരും. എന്നാല്‍ എക്കാലത്തെയും എന്റെ ഇഷ്ടനടന്‍ ഭരത് ഗോപിയാണ്. ഒരു നായകന്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത് അദ്ദേഹത്തിന്റെ മുഖമാണ്. ഉര്‍വശി പറയുന്നു.

സിനിമയില്‍ ഒരു നായകന്റെ കെട്ടുകാഴ്ചകളൊന്നും ആവശ്യമില്ലെന്ന് തെളിയിച്ച നടനാണ് ഭരത് ഗോപിയെന്നും ഉര്‍വശി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.