CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 25 Minutes 55 Seconds Ago
Breaking Now

ആ വലിയ അപകടത്തില്‍ എല്ലാം തീര്‍ന്നേനെ ; വെളിപ്പെടുത്തി മോഹന്‍ലാല്‍

1990ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കടത്തനാടന്‍ അമ്പാടിയിലെ ക്ലൈമാക്‌സ് രംഗത്തുണ്ടായ അപകടം അന്ന് വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം അഭിമുഖത്തില്‍ അന്ന് നടന്ന സംഭവം പങ്കു വെച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

' സിനിമയുടെ ഒരു രംഗത്തില്‍ അമ്പാടി ഓടി വരുമ്പോള്‍ പിന്‍വശത്തു നിന്ന് വെള്ളം ചീറ്റിവരണം. അതിനായി അന്ന് സെറ്റില്‍ വലിയൊരു ടാങ്ക് നിര്‍മ്മിച്ച് അതില്‍ വെള്ളം നിറച്ചു. ടാങ്കിന്റെ ഒരു ഭാഗത്തുള്ള ഇരുമ്പുഷട്ടര്‍ പൊക്കുമ്പോള്‍ വെള്ളം ഇരച്ച് പുറത്തേക്ക് വരുന്ന തരത്തിലാണ് കാര്യങ്ങള്‍ ഒരുക്കിയത്. സംവിധായകന്‍ ആക്ഷന്‍ പറഞ്ഞു. ഞാന്‍ ഓടാന്‍ തുടങ്ങി. പക്ഷേ ടാങ്കിന്റെ ഷട്ടര്‍ പൊങ്ങിയില്ല. വെള്ളത്തിന്റെ മര്‍ദ്ദം കൊണ്ട് ഷട്ടറിന്റെ ഇരുമ്പുഷീറ്റുകള്‍ വളഞ്ഞുപോകുകയായിരുന്നു.

പിന്നീട് എഞ്ചിനീയറെ കൊണ്ടുവന്നപ്പോള്‍ അദ്ദേഹം ആദ്യം ചോദിച്ചത് ആരാണ് ഇത്തരത്തിലൊരു ടാങ്ക് നിര്‍മിച്ചത് എന്നാണ്. ഷട്ടര്‍ തുറന്നിരുന്നെങ്കില്‍ വെള്ളത്തിന്റെ കുത്തൊഴുക്ക് വിചാരിച്ചതിലും എത്രയോ ശക്തമായിരിക്കും. മുന്‍പിലോടുന്ന ഞാന്‍ വെള്ളത്തിന്റെ പ്രഹരത്തില്‍ തെറിച്ചുപോകുമായിരുന്നു. മിക്കവാറും അന്ന് തന്നെ കാര്യങ്ങള്‍ അവസാനിച്ചിരിക്കും' മോഹന്‍ലാല്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.